കൊറോണ നാട് വാണീടും കാലം! മനുഷ്യനെങ്ങുമേ നല്ല നേരം, തിക്കും തിരക്കും ബഹളമില്ല , വാഹനാപകടം തീരെയില്ല; വട്ടം കൂടാനും കുടിച്ചിടാനും നാട്ടിൻപുറങ്ങളിൽ ആരുമില്ല; ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല! കല്ലെറിയാൻ റോഡിൽ ജാഥയില്ല; കല്യാണത്തിൽ പോലും ജാടയില്ല! നേരമില്ലെന്ന പരാതിയില്ല! ആരുമില്ലെന്നുള്ള തോന്നലില്ല; എല്ലാരും വീട്ടിൽ ഒരുങ്ങി നിന്നാൽ , കള്ളൻ കൊറോണ തളർന്നു വീഴും! എല്ലാരുമൊന്നായി ചേർന്നു നിന്നാൽ; നന്നായി നമ്മൾ ജയം വരിക്കും!