ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ഒന്നാണ് നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണ് നമ്മൾ

കൊറോണ നാട് വാണീടും കാലം!
മനുഷ്യനെങ്ങുമേ നല്ല നേരം,
തിക്കും തിരക്കും ബഹളമില്ല ,
വാഹനാപകടം തീരെയില്ല;
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻപുറങ്ങളിൽ ആരുമില്ല;
ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല!
കല്ലെറിയാൻ റോഡിൽ ജാഥയില്ല;
കല്യാണത്തിൽ പോലും ജാടയില്ല!
നേരമില്ലെന്ന പരാതിയില്ല!
ആരുമില്ലെന്നുള്ള തോന്നലില്ല;
എല്ലാരും വീട്ടിൽ ഒരുങ്ങി നിന്നാൽ ,
കള്ളൻ കൊറോണ തളർന്നു വീഴും!
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ;
നന്നായി നമ്മൾ ജയം വരിക്കും!
 

ലക്ഷ്മി രാധാകൃഷ്ണൻ
6A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത