13:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kishorcg(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഗ്രാമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇവിടെ ഒരു ഗ്രാമം ഉണ്ടായിരുന്നു
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം
ഇവിടൊരു പുഴയുമുണ്ടായിരുന്നു.
കുന്നെങ്ങു പോയി, കുന്നുമണിയോളവും
ശേഷിച്ചു പ്പോഴെന്നും കുന്നെങ്ങു പോയെ...........
വിതയില്ല, കൊയിത്തില്ല തിരശു പാടങ്ങളിൽ
നിറയെ സൗധങ്ങൾ വിളഞ്ഞു നിൽപ്പൂ .............
പുഴയെങ്ങു പോയെ.............
ചെറു നീരിൽലാറാടും ചെറുമീനും
തവളകളും എങ്ങു പോയെ.............
ഇവിടെ സ്വപ്നങ്ങളുണ്ടായിരുന്നു...........
ഇവിടെ പ്രണയമുണ്ടായിരുന്നു .......
ഇവിടെ കിളികളും മുണ്ടായിരുന്നു..........
ഇവിടെ പടവെട്ടി വീഴുന്ന മനുഷ്യരില്ല........
ഇവിടെ കിരാതരില്ലായിരുന്നു..........
ഇവിടെ മതങ്ങളുണ്ടായിരുന്നു
ഇവിടെ മതരഹിത ബോധമുണ്ടാരുന്നു.......
മതിലില്ല മനസ്സുകൾ തമ്മിൽ അകൽച്ചയില്ല
അയൽവീടുകൾ ശത്രു രാജ്യമല്ല.........
ഇവിടെ വസന്തമുണ്ടായിരുന്നു........
ഇവിടെ ഇളക്കാറ്റുണ്ടായിരുന്നു.......
ചിത്രശലഭങ്ങൾക്ക് പിറകെ നടക്കുന്ന നിഷ്കളങ്ങതയുമുണ്ടായിരുന്നു.............
ഇവിടെ ഒരു ഗ്രാമം മുണ്ടായിരുന്നു.......
കുന്നുകൾക്കപ്പുറം വയലുകൾക്കപ്പുറം.........
അവിടെ ഒരു പുഴയുമുണ്ടായിരുന്നു.........
കുന്നെങ്ങു പ്പോയെ...... കുന്നുമണിയോളവും
ശേഷിച്ചത്തില്ലന്നു കുന്നെങ്ങു പോയെ...........
കുന്നിന്നോടൊപ്പം പൂക്കൾ പോയി......
പുഴവറ്റി കളിവള്ളം ഓർമ്മയായി .........
വയലുകൾക്കൊപ്പം വിളകൾ പോയെ............
കളകളും കള്ളവും ബാക്കിയായി
ഇവിടെ തിരുവോളമുണ്ടായിരുന്നു