ഗണപത് എ.യു.പി.എസ്. കിഴിശ്ശേരി/അക്ഷരവൃക്ഷം ഒരു കുടുംബ രോഗം
ഒരു കുടുംബ രോഗം
ഒരു പട്ടണത്തിൽ ഏറ്റവും ഉയർന്ന ഒരു ഫ്ലാറ്റിൽ ജീവിക്കുന്ന ഒരു കുടുംബം ഉണ്ടായിരുന്നു. വലിയ പണക്കാരായിരുന്നു അവർ.വീട്ടിൽ അവർ ഭക്ഷണം പാകം ചെയ്യില്ലായിരുന്നു.എന്നും ഹോട്ടലിൽ നിന്നും വാങ്ങുകയായിരുന്നു .അവിടെ രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. അവർക്ക് ഇഷ്ടവും ഹോട്ടൽ ഭക്ഷണമായിരുന്നു.അവർ എല്ലാവരും ഒരു പണിയും എടുക്കാതെ ഭക്ഷണം കഴിച്ചു കൊണ്ടേയിരുന്നു.അങ്ങനെ അവർ നല്ല തടിയന്മാരായി. തടി കൂടി കൂടി വന്നു. ഇതൊന്നും അവർ കാര്യമാക്കിയില്ല. അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ പാത്രം കഴുകാതായി, കൈ കഴുകാതായി അതോടെ അവിടെ ഈച്ചയും കൊതുകും നിറഞ്ഞു.തുടർന്ന് അവർക്ക് എഴുന്നേൽക്കാൻ പോലും വയ്യാതായി. ഒരു ദിവസം ഫ്ലാറ്റിന്റെ ഉടമസ്ഥൻ അവിടെ വന്നു.അവരോട് കാര്യങ്ങൾ അന്വേഷിച്ചു. അയാൾ ഡോക്ടറെ വിളിച്ചു. വീട്ടിലെത്തിയ ഡോക്ടർ അവരെ പരിശോധിച്ചു അദ്ദേഹം അവരോട് പറഞ്ഞു നിങ്ങളുടെ രോഗം മാറണമെങ്കിൽ ആദ്യം നിങ്ങൾ നിങ്ങളുടെ ശീലങ്ങൾ മാറ്റി വീടും പരിസരവുമൊക്കെ വൃത്തിയായ് സൂക്ഷിക്കണം.അവർ സമ്മതിച്ചു. ഗുണപാഠം :രോഗങ്ങൾ നാം തന്നെ വിളിച്ചു വരുത്തുന്നതാണ്.
|