ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/"പ്രകൃതിയുടെ വരാദാനമാണ് വൃക്ഷം"
- [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/"പ്രകൃതിയുടെ വരാദാനമാണ് വൃക്ഷം"/"പ്രകൃതിയുടെ വരാദാനമാണ് വൃക്ഷം"| "പ്രകൃതിയുടെ വരാദാനമാണ് വൃക്ഷം"]]
"പ്രകൃതിയുടെ വരാദാനമാണ് വൃക്ഷം"
ഒരിടത്തൊരു രാമു എന്ന ആളുണ്ടായിരുന്നു. രാമുവിൻ്റെ വീടിൻ്റെ മുന്നിൽ ഒരു മാവ് ഉണ്ടായിരുന്നു കുട്ടിക്കാലത്ത് വെള്ളവും വളവും ഇട്ടു നട്ടുവളർത്തിയതാണ്. അതിന് ഇലയും ശാഖകളും വന്ന് വലിയ മരം ആയി. ആത് പൂത്ത് നിറയെ മാങ്ങ പിടിച്ചു.മാമ്പഴത്തിന് നല്ല മധുരമായിരുന്നു ആ മാവു കാണുന്നതു തന്നെ അവന് വളരെ സന്തോഷമായിരുന്നു. രാവിലെ ഉണർന്നു വരുമ്പോൾ തന്നെ കിളികളുടെ ശബ്ദങ്ങളും നല്ലതണുത്ത കാറ്റും, അവന് വളരെ സന്തോഷമുള്ള അനുഭവങ്ങളാണ്. ഒരു ദിവസം വലിയ കാറ്റും മഴയും ഉണ്ടായി ആ മാവിൻ്റ ശാഖകൾ ഒടിഞ്ഞ് വീണ് അങ്ങനെ ആ മരം മുറിച്ച് മാറ്റണ്ടി വന്നു.അത് അവന് വലിയ വിഷമമായി .മാവ് നഷ്ടപ്പെട്ടപ്പോഴാണ് ശരിക്കും വൃക്ഷങ്ങളുടെ വില അവന് മനസ്സിലായത്. രാമുവിന് അവൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു. നമ്മൾ പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. നമ്മുക്ക് ആവശ്യമായ ശുദ്ധവായുവും ശുദ്ധജലവും നൽകുന്നത് പ്രകൃതി ആണ്. വൃക്ഷങ്ങൾ നട്ട് വളർത്തുന്നത് നല്ലതാണ്.ഒരു വൃക്ഷം മുറിച്ച് മാറ്റുമ്പോൾ മറ്റൊരു വൃക്ഷതൈ ആസ്ഥാനന്ന് നട്ട് വളർത്തണം. വൃക്ഷങ്ങൾ നശിപ്പിക്കുന്നത് പ്രകൃതിക്ഷോപങ്ങൾക്ക് കാരണമാണ്.പ്രകൃതിയുടെ വരദാനമാണ് വൃക്ഷങ്ങൾ. '
|