അകലാം നമുക്കൊരു നാളേയ്ക്ക് വേണ്ടി
പകരാം നമുക്കൊരു സന്ദേശങ്ങൾ
കൈകൾ പരസ്പരം കോർക്കാതിരിക്കുക
തടയാം നമുക്കീ മഹാരോഗത്തെ
പ്രിയരെ നമുക്ക് പിരിയാതിരിക്കുവാൻ
സ്നേഹത്തിൻ ദീപങ്ങൾ അണയാതിരിക്കുവാൻ
പ്രിയരുടെ ചിരിയൊന്നു മായാതിരിക്കുവാൻ
ജാഗ്രതയോടെ കരുതലോടെ
നമ്മെ രാപ്പകലന്യേ കാത്തീടുന്നോരെ
ഒരായിരം പുഷ്പങ്ങൾ കൊണ്ടാദരിക്കാം
നമ്മൾ നമ്മളെ ബോധവാനാക്കി
ഓരോ വാക്കും അനുസരിച്ചീടാം