ജി യു പി എസ് കല്ലാച്ചി ‍‍‍/അക്ഷരവൃക്ഷം/കൊറോണക്കാലം

കൊറോണക്കാലം


രാവിലെണീറ്റുഞാൻ -
അച്ഛനെ നോക്കി
അച്ഛനരികിലില്ല
എങ്ങുപോയി?
ഇത്തിരിനേരം കഴിഞ്ഞുപിന്നെ-
മെല്ലെ അമ്മതൻ അരികിലെത്തി
പാലുമായി വന്ന അച്ഛനെ കണ്ട്
ഒത്തിരി ഞാനതിശയിച്ചു പോയി
"മൂക്കും, വായും, തുണികൊണ്ട് കെട്ടി
രണ്ട് കൈകളിൽ ഗൗസുകളും".
കൈകൾ സോപ്പിട്ട് കഴുകുന്നതിനിടയ്ക്ക്
എന്നെ നോക്കി ഇങ്ങനെ പറഞ്ഞു
പുറത്ത് പോയി എപ്പോൾ തിരിച്ചു വന്നാലും
കൈകൾ സോപ്പിട്ട് കഴുകിടേണം.
കൊറോണ എന്ന മാരക രോഗം
നമ്മളിൽ നിന്നകറ്റാൻ ഇത് ശീലമാക്കൂ.

 

ഋഷിക മനോജ്
2B GUPS KALLACHI
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത


കൊറോണ ക്കാലം

കൊറോണ അഥവാ കോവിഡ് 19 എന്ന രോഗത്തിന്റെ മുൻ മുനയിലാണ് ജനസമൂഹം. ഇതിന്റെ ഭാഗമായി പല സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നു. അതിൽ ഒന്നായിരുന്നു വിദ്യാലയങ്ങൾ. ഈ കാലത്തിൽ സന്തോഷിക്കേണ്ട ഞാനും എന്റെ കൂട്ടുകാരും കൊറോണക്കെതിരെ ജാഗ്രതയിലാണ്. കളികൾ ഇല്ല, കൂട്ടുകൂടൽ ഇല്ല, ഇതുപോലുള്ള പല സാഹചര്യങ്ങൾ ഞാനും, എന്റെ കൂട്ടുകാരും , വീട്ടുകാരും, നാട്ടുകാരും,സർക്കാരിന് അനുകൂലമായി നിലനിൽക്കുന്നു. ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണക്കെതിരെ നമുക്ക് ഒന്നിച്ച് പോരാട്ടാം

കൈവിടാതിരിക്കാൻ കൈ കഴുകു

അക്ഷയ് രാജ്
5A GUPS KALLACHI
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം