എ.യു.പി.എസ് തേഞ്ഞിപ്പലം/അക്ഷരവൃക്ഷം/കോവിഡിന്റെ കാലം (ലേഖനം)

10:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AUPSTHENHIPALAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിന്റെ കാലം | color= 2 }} <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിന്റെ കാലം

ആരോ വന്ന് അടച്ചത് പോലെ. ടീച്ചർ പറഞ്ഞു നാളെ മുതൽ സ്കൂൾ ഇല്ല എന്ന്. ടീച്ചറുടെ മുഖത്തു നല്ല വിഷമം ഉള്ളത് പോലെ തോന്നി. എന്നാൽ ഞങ്ങൾ കുഞ്ഞു മനസ്സുകൾക്ക് നല്ല സന്തോഷം തോന്നി. സ്കൂൾ പൂട്ടിയ ആദ്യദിവസങ്ങൾ ബോറടിച്ചില്ല. പിന്നെ സ്കൂൾ തുറക്കാഞ്ഞിട്ട് ഒരു രസവുമില്ല. പിന്നെ ഉമ്മ എനിക്ക് സ്കൂൾ പൂട്ടിയതിനെ കുറിച്ചും കോവിഡ് 19നെ കുറിച്ചും പറഞ്ഞു തന്നു. ചൈന യിലെ വുഹാനിലാണ് തുടങ്ങി യത്. ഇത് പെട്ടെന്ന് പകരും. നമ്മൾ ശുചിത്വം പാലിക്കുക, ഇടയ്ക്കിടെ സോപ്പ് ഇട്ട് കൈ കഴുകുക ഒക്കെ ചെയ്യണം. തുമ്മുമ്പോൾ, ചുമക്കുമ്പോൾ തൂവാല കൊണ്ട് പൊത്തുക. എന്നാൽ രോഗാണു പടരുന്നത് കുറയും. ദിവസവും രോഗികൾ കൂടുന്നത് പത്രം, tv എന്നിവ യിൽ കാണുന്നു. കേരളത്തിൽ കുറവുണ്ട്. നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഇവർ ഉള്ള തിനാൽ. എന്റെ ആന്റി ഗൾഫിൽ ആയതിനാൽ ഞങ്ങൾ ആശങ്ക യിലാണ്.അവർ അവിടെ കുടുങ്ങി. പത്ര ത്തിലും ടി വി യിലും എല്ലാം കോവിഡ് 19തന്നെ. ഇത് മാറി സ്കൂൾ തുറക്കണേ എന്ന പ്രാർത്ഥന യിലാണ്

ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

ഫാത്തിമ നഫ്‌ല
2 A A.U.P.S.THENHIPALAM
VENGARA ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം