എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ വീണ്ടും ഒരു തേൻവരിക്കകാലം
വീണ്ടും ഒരു തേൻവരിക്കകാലം
ഞാൻ കേരളത്തിന്റെ ഔദോഗിക ഫലം എന്ന പദവി ലഭിച്ച നിങ്ങളുടെ സ്വന്തം ചക്ക .ചക്ക കുടുംബത്തിലെ തേൻവരിക്ക തറവാട്ടിലാണ് എന്റെ ജനനം. എന്റെ കുടുംബത്തെ ഇത്രയും വളർത്തി വലുതാക്കിയത് മാധവൻ മാഷാണ് .മാധവൻ മാഷ് വലിച്ചെറിഞ്ഞ ചക്ക കുരുവിൽ നിന്നാണ് എന്റെ കുടുംബ പരമ്പര തുടങ്ങുന്നത്.ആദ്യകാലങ്ങളിൽ മാധവൻ മാഷ് മുടങ്ങാതെ വെള്ളവും , വളവും നൽകിയിരുന്നു. പിന്നീട് എന്റെ കുടുംബത്തെ ആരും തന്നെ തിരിഞ്ഞു നോക്കാതായ്.പിന്നീട് അണ്ണാറകണ്ണൻമാരും, കിളികളും മാത്രമായിരിന്നു ഞങ്ങളെ തേടിയെത്തുന്നത് .മാഷിന്റെ വീട്ടിൽ എല്ലാവർക്കും ഹോട്ടൽ ഭക്ഷണത്തോടയിരുന്നു പ്രിയം. കൊടും ചൂടും, തണുപ്പും ,മഴയും മാറി, മാറി കടന്നു പോയി. പ്രളയത്തെയും ഞങ്ങൾ തരണം ചെയ്തു. അപ്പോഴാണ് പുതിയ വില്ലന്റെ വരവ്.കൊവിഡ് 19 എന്ന വില്ലൻ'.ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും ഭരണകൂടം വിലക്ക് ഏർപ്പെടുത്തി.ആ സമയം മാധവൻ മാഷും കുടുംബവും മുറ്റത്തിറങ്ങി ഞങ്ങളെ സ്നേഹത്തോടെ നോക്കി. ഇന്ന് മാധവൻ മാഷിന്റെ തീൻമേശയിൽ പല രൂപഭാവങ്ങളിലാണ് ഞങ്ങൾ പ്രത്യക്ഷപ്പെടുന്നത് , ചക്ക തോരൻ, ചക്ക പുഴുക്ക്, ചക്ക അവിയൽ, അട, ഉണ്ണിയപ്പം, എരിശ്ശേരി ഇത് കൂടാതെ വൈറലായി കൊണ്ടിരിക്കുന്ന ചക്ക കുരു ഷേയ്ക്ക് .ഒരു പക്ഷെ പ്രക്യതിയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം ദൃഡമാക്കുവാനാകും ഈ ലോക്ക് ഡൗൺ കാലം. എന്നും ഈ ബന്ധം ഇതുപോലെ നിലനില്ക്കട്ടെ എന്ന പ്രാർത്ഥനയോടെ സ്വന്തം ചക്ക കുട്ടൻ (തേൻവരിക്ക തറവാട് )
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |