ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ശുചിത്വ ശീലം നമ്മളിൽ

09:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വ ശീലം നമ്മളിൽ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വ ശീലം നമ്മളിൽ


ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം .ഇന്ന് നാം നടന്നുവരുന്ന വഴികളിലും ജലസ്രോതസ്സുകളിലും എല്ലാം നിറയെ മാലിന്യമാണ് .അവയെല്ലാം മലിനമാകാൻ കാരണവും മനുഷ്യർ തന്നെയാണ് .ഈ ജലസ്രോതസ്സുകൾ ഉപയോഗിക്കുന്നതിലൂടെ നമ്മൾ രോഗികളായിക്കൊണ്ടിരിക്കുകയാണ് .ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാകണം .ചെറുപ്പം തൊട്ടേ നമ്മൾ ഓരോരുത്തരും ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരാകണം.രാവിലെ എഴുന്നേൽക്കുമ്പോൾ പല്ല് തേയ്ക്കുക , രണ്ട് നേരം കുളിക്കുക , വൃത്തിയുള്ള വസ്ത്രം ധരിക്കുക , നഖം വെട്ടുക എന്നീ കാര്യങ്ങൾ ശീലമാക്കുക .ഭക്ഷണ സാധനങ്ങൾ മൂടിവയ്ക്കുക .നമ്മുടെ വീടും പരിസരവും , നമ്മുടെ സ്കൂൾ എന്നിവിടങ്ങളെല്ലാം വൃത്തിയായി സൂക്ഷിക്കുക .അനാവശ്യമായി കുപ്പികൾ ,ചിരട്ട മുതലായവ വലിച്ചെറിയരുത് .അതിൽ വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകാൻ ഇടയാക്കും .അതിലൂടെ നമ്മൾ രോഗികളായിത്തീരും .പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുകയും അതിലൂടെ മാരകമായ അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കുകയും അതുമൂലം മനുഷ്യന് പലവിധ അസുഖങ്ങൾ ഉണ്ടാകുകയും ചെയ്യും .അതുകൊണ്ട് നാം ഓരോരുത്തരും നമ്മളിൽ ശുചിത്വശീലം വളർത്തണം



ശുചിത്വമുള്ള നാട്
ആരോഗ്യമുള്ള നാട്



ഹൃദ്യ . വി .ഒ
6ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം