06:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24569(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വന്നു പടർന്നപ്പോൾ
പരീക്ഷയെല്ലാം പോയല്ലോ
വെളിയിലിറങ്ങാനാവാതെ
വീട്ടിലിരുന്നു മടുത്തല്ലോ
ഉണ്ണിപ്പുരയൊന്നുണ്ടാക്കി
കഞ്ഞിവെച്ചു കളിച്ചല്ലോ
ഊഞ്ഞാലാടി മടുത്തപ്പോൾ
പന്തു കളിച്ചു രസിച്ചല്ലോ
ചേട്ടനോടൊപ്പമിരുന്നിട്ട്
കുട്ടിക്കവിതകൾ പാടി കുറെ
ഒരുപിടി കവിതകൾ വായിച്ച്
ഗുണപാഠങ്ങളറിഞ്ഞല്ലോ
വിഷുവും പൂരവും ഈസ്റ്ററുമെല്ലാം
വെറുതെ പോയിമറഞ്ഞല്ലോ
മനുഷ്യർ നേടിയ അറിവെല്ലാം
കൊവിഡിനോട് ജയിച്ചല്ലോ
രോഗം വേഗം പടരുന്നു
ലോകം കൂനിവിറക്കുന്നു
ആളുകളേറെ മരിക്കുമ്പോൾ
ആഹ്ളാദിക്കുവതെങ്ങനെ നാം
അമ്മേ ദേവി വന്നാട്ടെ
മാരിയെ മാറ്റിത്തന്നാട്ടെ
പേടിയുമൊപ്പം കണ്ണീരും
കൂടാതുലകം വാഴട്ടെ