കണ്ണീരലലിയും നിനവു മാത്രമെന്നെ പറയാൻ കഴിയൂ
വറ്റി വരണ്ട പുഴയുടെ തേങ്ങൽ മാത്രമേ
ഇന്ന് ഭൂമിയുടെ നെറുകയിൽ ഉള്ളൂ
ഏതോ ഇലകൾ പോലെ കൊഴിഞ്ഞു പോയ
വസന്തത്തെ ചേർത്ത് നിർത്താനിനി കഴിയുമോ ഭൂവിൽ
പുഴ തന്ന മാധുര്യവും ആലസ്യവുമൊക്കെയും
മനുജരിൽ നിന്നുമുയിർന്ന ഗർജനത്താൽ
വറ്റി വരണ്ട വെറും കുമിളകളായി മാറി
പുഴയുണ്ട്, പക്ഷേ കണ്ണീർ കണങ്ങൾ മാത്രം.
ജലമില്ല ഭൂമിയിൽ ........