ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/എന്റെ കൊച്ചുമുല്ല

01:27, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42503 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊച്ച് മുല്ല | color= 2 }} <p> പതിവ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊച്ച് മുല്ല

പതിവ് പോലെ രാവിലെ എണിറ്റ് എൻ്റെ വീടിൻ്റെ മുകൾഭാഗത്തെ വാതിൽ തുറന്ന് മുറ്റത്തേക്കിറങ്ങിയ ഞാൻ അത്ഭുതപ്പെട്ടു പോയി. എൻ്റെ കൊച്ചു പൂന്തോട്ടത്തിലുള്ള മുല്ലച്ചെടി നിറയെ പൂക്കൾ. സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ചാടി. എൻ്റെ വീട്ടിൽ നിറയെ പൂക്കളുള്ള ചെടികളുണ്ട്. അവയെല്ലാം പൂത്ത് നിൽക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. ഇവിടമാകെ നല്ല മണമാണല്ലോ. ഞാൻ സന്തോഷത്തോടെ വീട്ടിനകത്തേക്ക് ഓടി. എല്ലാവരെയും വിളിച്ചു കൊണ്ട് വന്ന് പൂവിരിഞ്ഞത് കാണിച്ചു കൊടുത്തു. ഇളം കാറ്റിൽ പൂവുകളെല്ലം ആടിയാടി നിൽക്കുന്ന കാഴ്ച കണ്ട് മതിവരാതെ ഞാൻ നോക്കി നിന്നു

ലിയ ലാൽ
1 C ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ