സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷംഅപ്പുവും ശീലങ്ങളും

00:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അപ്പുവും ശീലങ്ങളും

നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അപ്പു. കൈയിൽ കിട്ടുന്നതൊക്കെ വാരിവലിച്ചു തിന്നുന്നതാണ് അവന്റെ ശീലം. കൈ കഴുകില്ല , നഖം വെട്ടില്ല കുളിക്കില്ല , അവന്റെ അമ്മയ്ക്ക് അവനെ തല്ലി തല്ലി മടുത്തു. മറ്റൊരിടത്തു രോഗം പരത്താനായി വൈറസും കൂട്ടുകാരും അവരുടെ വീട്ടിൽ നിന്നിറങ്ങുകയാണ്. അവർ നോക്കിയപ്പോൾ എല്ലാ മനുഷ്യരും നല്ല വൃത്തിയായി നടക്കുന്നു. അങ്ങനെ അവർ നടന്നു നടന്നു അപ്പുവിന്റെ ഗ്രാമത്തിൽ എത്തി. അവർ നോക്കുമ്പോൾ അപ്പു തറയിലിരുന്നു മണ്ണ് വാരി കളിക്കുകയായിരുന്നു. വൃത്തിയില്ലാത്ത അവനെ കണ്ടപ്പോൾ വൈറസിനും കൂട്ടർക്കും സന്തോഷമായി. അവർ തുള്ളിച്ചാടാൻ തുടങ്ങി അവർ ഓടി ചെന്ന് അവന്റെ വിരലുകളിൽ ചാടിക്കയറി. അപ്പോഴേക്കും അപ്പുവിന് വിശന്നു. അവൻ അപ്പുറത്തെ മത്തായി ചേട്ടന്റെ ചായക്കടയിൽ നിന്ന് ആഹാരം വാങ്ങി കൈ കഴുകാതെ കഴിച്ചു തുടങ്ങി. വൈറസും കൂട്ടരും ഞൊടിയിടയിൽ അപ്പുവിന്റെ ഉള്ളിൽ കയറി. അപ്പുവിന് വയറു വേദന തുടങ്ങി. അവൻ നിലവിളിക്കാൻ തുടങ്ങി. "അയ്യോ അമ്മേ വയറു വേദനിക്കുന്നേ": അമ്മ ഡോക്ടറെ വിളിച്ചു. ഡോക്ടർ മരുന്നും ഗുളികയും നൽകിയിട്ടു അപ്പുവിനോട് പറഞ്ഞു: "നന്നായി കൈ കഴുകാത്തതിന്റെയും നഖം വെട്ടത്തിന്റെയും കുളിക്കത്തിന്റെയും കുഴപ്പമാണ് അപ്പുവിന് ഈ അസുഖം വരുത്തിയത്‌ അതുകൊണ്ടു ഇനിമുതൽ കൈ കഴുകി വൃത്തിയായിരിക്കണം". നാണിച്ചുപ്പോയ അപ്പു തലതാഴ്ത്തി. അന്നുമുതൽ അപ്പു വൃത്തിയായിരിക്കാൻ തുടങ്ങി. പിന്നെ അപ്പുവിന് ഒരു അസുഖവും വന്നിട്ടില്ല. വൈറസും കൂട്ടരും തോറ്റോടിയിട്ടേ ഉള്ളൂ.

അജയ് വി
4 A സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ