ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/അനുഭവകുറിപ്പ്
അനുഭവകുറിപ്പ്
ജീവിതത്തിൽ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഏപ്രിൽ, മെയ് മാസങ്ങൾ ഏറ്റവും രസകരമായ നിമിഷങ്ങളാണ്. എന്നാൽ, ഇങ്ങനെയുള്ള ഒരു അവസ്ഥ സ്വപ്നം പോലും കണ്ടിരുന്നില്ല. ലോകം മുഴുവൻ കോവിഡ് -19 എന്ന പകർച്ചവ്യാധിയുടെ കൈകളിൽ ആണ്. ഏതു വലിയ വികസിത രാഷ്ട്രത്തെ നോക്കിയാലും ഭീതിയുടെ മുൾമുനയിൽ ആണ്. എന്നാൽ, നമ്മുടെ കൊച്ചു കേരളം ഒത്തിരി മുൻകരുതലുകൾ എടുത്തു. അതുകൊണ്ടുതന്നെ ഈ പകർച്ചവ്യാധി യിൽ നിന്നും ഒരു പരിധിവരെ രക്ഷ നേടാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആ മുൻകരുതൽ ഇന്റെ ഭാഗമായിട്ടാണ് ല്ലോ ഇന്നത്തെ ഈ വീട്ടിൽ ഇരിപ്പ്. ഇത് നമ്മുടെ ജീവന്റെ രക്ഷയ്ക്ക് വേണ്ടിയാണ്. എല്ലാദിവസവും ഉണരുന്നത് വലിയ ഞെട്ടലോടെ ആണെങ്കിലും ഒരു ചെറിയ പ്രതീക്ഷ മനസ്സിൽ എവിടെയോ ഉണ്ട്. സർവ്വശക്തനായ ദൈവം നമ്മെ രക്ഷിക്കും എന്ന് എന്റെ മനസ്സ് പറയുന്നു. പ്രളയത്തെ അതിജീവിച്ച നമ്മൾ ഈ കൊറോണ വൈറസ് നെയും അതിജീവിക്കും. ആദ്യമൊക്കെ മടുപ്പ് ആയി തോന്നിയെങ്കിലും നമ്മുടെ ജീവന്റെ രക്ഷയ്ക്ക് വേണ്ടി ആണല്ലോ ഈ ലോക്ക് ഡൗൺ. ഇതും എന്റെ കൊച്ചു ജീവിതത്തിലെ അനുഭവം ആയി സ്വീകരിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. എന്നാൽ, ഈ അവസ്ഥയ്ക്ക് പിന്നിലെ കാരണം എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതെ അതു നമ്മൾ തന്നെ! ദുര മൂത്ത മനുഷ്യർ അതിരോലു പതയുടെ പുത്തൻ ഉയരങ്ങൾ സൃഷ്ടിക്കുവാനും കയ്യഡ ക്കുവാനും ആണ് മല്ലി ടുന്നത്. അവൻ അവന്റെ തന്നെ ഭാവി തലമുറയ്ക്ക് ശുദ്ധവായുവും, ശുദ്ധജലവും കിട്ടാൻ ആവാതെ നട്ടം തിരിയേണ്ട ഒരവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചിരിക്കുകയാണ്. അതിന്റെ ഒരു നേർക്കാഴ്ചയാണ് നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ എന്റെ മനസ്സിലേക്ക് വരുന്നത് ഞാൻ വായിച്ച പുസ്തകത്തിലെ ഏതാനും വാക്യങ്ങൾ ആണ്. മനുഷ്യന് ഒരു പറുദീസ കൊടുക്കുക അവൻ അത് വളരെ വേഗം മാലിന്യങ്ങൾ കൊണ്ട് നിറയ്ക്കും. ഒരു മനസ്സു കൊടുക്കുക അവനത് അഹന്ത കൊണ്ട് നിറയ്ക്കും. സുന്ദരമായ കരങ്ങൾ നൽകിയാലോ അവൻ അതു കൊണ്ട് മറ്റുള്ളവരെ കൊല്ലാൻ ആയുധങ്ങൾ ഉണ്ടാകും എന്നൊക്കെയാണ് മനുഷ്യനെ കുറിച്ചുള്ള അഭിപ്രായങ്ങൾ. മനുഷ്യൻ ലബോറട്ടറിയിൽ വളർത്തിയെടുത്ത വൈറസുകൾ എത്ര വലിയ അപകടകാരി ആണെന്ന് മനസ്സിലാക്കിയിട്ട് പോലും ലബോറട്ടറിയിൽ വളർത്തിയെടുത്ത വൈറസുകൾ തന്നെ മനുഷ്യന് വിനയായി മാറി. ബഹിരാകാശത്തും ചന്ദ്രനിലും എത്തി എന്ന് ഊറ്റം കൊണ്ട് ശാസ്ത്രമാണ് എല്ലാം എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യന്റെ സകല അഹന്തകളും ഇപ്പോളിതാ അവസാനിച്ചിരിക്കുന്നു. തന്നെ നേർവഴിക്ക് നടത്താനും ദൈവഹിതം അറിയിക്കാനും പ്രപഞ്ച സൃഷ്ടാവ് നിയോഗിച്ചിട്ടുള്ള എല്ലാ ഗുരുക്കന്മാരേയും അവർ നിന്ദിക്കുകയും വധിക്കുകയും ചെയ്തു. എല്ലാം തന്റെ ബുദ്ധിവൈഭവംകൊണ്ട് മാത്രമാണെന്ന് അവർ അഹങ്കരിച്ചു. എല്ലാത്തിനും ഉപരിയായ സർവ്വശക്തനായ ദൈവത്തെ നാം പലപ്പോഴും മറന്നുപോകുന്നു. അവിടുത്തെ അംഗീകരിക്കാൻ മനസ്സിന് വലിപ്പം ഇല്ലെങ്കിലും സാരമില്ല നിന്ദിക്കാതിരി ക്യാൻ എങ്കിലും മനുഷ്യരെ നല്ല മനസ്സ് ഉണ്ടാകട്ടെ.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |