പൂക്കളും പുഴകളും കാറ്റും
നിറഞ്ഞൊരു ഗ്രാമീണ ഭംഗി തുളുമ്പുമെൻ ഗ്രാമം
തൊടിയിലൂടോടി കളിക്കുവാനാശിച്ചു
പലതും നിനച്ചിരുന്നുഞാൻ ഒരിക്കൽ
എന്റെ മോഹങ്ങളെല്ലാം
പൊലിഞ്ഞുപോയി ഏതോ
മഹാവ്യാധിതൻ പേരിൽ
ഗ്രാമത്തിൻ സുന്ദരകാഴ്ചകൾ
അന്യമായി ഞാനിന്നു നാലുചുമരുകൾക്കുളളിൽ.
ആര്യ എസ്. ബി
[[44318|]] ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020