പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി അമൂല്യമായ സമ്പത്താണ്. പ്രകൃതിയെ നശിപ്പിക്കരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ലോകത്തിൻറെ നാശത്തിനു തന്നെ കാരണമായി മാറിയേക്കാം. മനുഷ്യർ സ്വീകരിച്ചു വരുന്ന പുത്തൻ വികസനപ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെ നിലനിൽപ്പ് അപകടത്തിൽ ആയേക്കാം.ഇന്നത്തെ വികസനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഭൂമിയുടെ ചൂടിനെ വർധന ശുദ്ധജലക്ഷാമം കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവസമ്പത്തുകളുടെ അഭാവം തുടങ്ങിയ പാരിസ്ഥിതികപ്രശ്നങ്ങൾ നാം കൊണ്ടിരിക്കുകയാണ്. മനുഷ്യരുടെ പുതിയ ജീവിത രീതി പരിസ്ഥിതിയെ കൊന്നൊടുക്കി കൊണ്ടുവന്നാണ് മുന്നോട്ടുപോകുന്നത്. അതിൻറെ വിപത്തുകൾ ദിനംപ്രതി വർധിച്ചുവരികയാണ്. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും ഏറിവരികയാണ്. ലോകമെമ്പാടും ഉള്ള മനുഷ്യവംശത്തെ തന്നെ നശിപ്പിക്കാൻ കഴിവുള്ള മഹാമാരികൾ ഇന്ന് പടർന്നുപിടിക്കുകയാണ്.ഇത്തരത്തിൽ ഉള്ള പല പ്രശ്നങ്ങളും ഇന്ന് നാം ക്ഷണിച്ചുവരുത്തുകയാണ്. ഇതിന് പ്രധാന കാരണം മനുഷ്യർപരിസ്ഥിതിയോട് ചെയ്യുന്ന ക്രൂരതയാണ്. ജൈവ സ്രോതസ്സുകൾ ഓരോന്നായി മനുഷ്യർ ഇല്ലാതാക്കുകയാണ്. വികസനവും പുരോഗതിയും മാത്രം മനസ്സിൽ ലക്ഷ്യംവച്ച് പരിസ്ഥിതിയെ ഇങ്ങനെ സസിപ്പിക്കുമ്പോൾ നമുക്ക് എന്ത് നേട്ടമാണ് കൈവരിക്കാൻ പറ്റുക എന്ന് ആരും ചിന്തിക്കുന്നില്ല.ഇതുവരെ കണ്ടതിൽ വച്ച് കൂടിയ രീതിയിലുള്ള അനന്തരഫലമാണ് നേരിടേണ്ടിവരുന്നത് ഓർത്താൽ നന്ന്. ഈ ഭൂമി നമുക്ക് മാത്രം ആവശ്യമുള്ളതല്ല. നമ്മുടെ കൈപ്പിടിയിൽ ഒതുക്കേണ്ടതുമല്ല ഇനി വരാനിരിക്കുന്ന തലമുറകൾക്കും ആവശ്യമാണ്. അതുകൊണ്ട് തന്നെ ഭൂമിയെ സുരക്ഷിതവും ഭദ്രവും ആയി നിലനിർത്താൻ നമുക്ക് ഓരോരുത്തർക്കും പ്രയത്നിക്കാം
|