(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതീക്ഷ
അതിജീവനം തന്നെ ലക്ഷ്യം
അതിജീവനമാണ് ലക്ഷ്യം
പോരിടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമ്മുക്കി ദുരന്തത്തി-
നലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമ്മുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന
സോദരരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നത് ഒരു ജീവനല്ല
ഒരു ജനതയെത്തന്നയല്ലേ
ലോകമൊന്നാകെ കൊറോണയെ നേരിടുന്നു
ഈ സമയവും കടന്നു പോകുമെന്ന പ്രതീക്ഷയോടെ
നല്ലൊരു നാളെക്കായി നമ്മുക്ക് കാത്തിരിക്കാം .
അതുല്യ ആർ
VII.B ബി.ബി.ജി.എച്ച് എസ്സ് ഹരിപ്പാട് ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത