ഊണില്ല ഉറക്കമില്ല
ഉലയുന്നലോകത്തിൽ
ഉയിരുകാക്കുന്നവർ മാലാഖമാർ
മഹാമാരി തൻ മരണ കെണിയിൽ
ഒരു ചിരി തന്നെ സ്വന്തം മാലാഖമാർ
കൂട്ടില്ല കുടുംബം ഇല്ല ഒറ്റയ്ക്കുകഴിയുന്നവർ
ലോകത്തിൽ പലതാം കോണിലിരിപ്പു എങ്കിലും അവർ തൻ നിസ്വാർത്ഥസേവനം
ലോകജനതയ്ക്ക് നൽകുമ്പോൾ
ആദരിക്കണം നാം അലയുന്ന ലോകത്തിൽ ദൈവത്തിൻ
സ്വന്തം മാലാഖമാരെ