എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/കിട്ടുവും മിങ്കുവും
കിട്ടുവും മിങ്കുവും ഒരു ദിവസം കുളക്കരയിലൂടെ നടക്കുകയായിരുന്നു കിട്ടനുറുമ്പ്. അപ്പോൾ അവൻ വെള്ളത്തിൽ ഒരു കടലാസ് തോണി കണ്ടു. ഹയ്യാ! ഇതിലിരുന്ന് വെളളത്തിലൂടെ നീങ്ങാൻ നല്ല രസമായിരിക്കും. അവൻ കരുതി. കിട്ടു വേഗം കടലാസ് തോണിയിൽ കയറി. ഈ സമയം ഇത് വഴി പിങ്കു തേനീച്ച പാറി വന്നു."കിട്ടൂ എന്നെയും കൂടി തോണിയിൽ കയറ്റുമോ?" പിങ്കു തേനീച്ച ചോദിച്ചു. പക്ഷെ കിട്ടു സമ്മതിച്ചില്ല. പാവം പിങ്കുവിന് സങ്കടമായി. വൈകാതെ കിട്ടനുറുമ്പ് കടലാസ് തോണിയിൽ കയറി കുളത്തിലൂടെ നിങ്ങാൻ തുടങ്ങി. പെട്ടെന്ന് കാറ്റ് വീശി കാറ്റിൽ കടലാസ് തോണി മുങ്ങിപ്പോയി. ഹയ്യോ, രക്ഷിക്കണേ! അവൻ നിലവിളിച്ചു. അത് കേട്ട് പിങ്കു തേനീച്ച പാറി വന്നു. പിങ്കു കിട്ടുവിനെ തന്റെ പുറത്ത് കയറ്റി കരയിലെക്ക് പറന്നു. അതോടെ കിട്ടുവിന് തന്റെ തെറ്റു മനസ്സിലായി. തോണിയിൽ കയറ്റാത്തതിന് കിട്ടനുറുമ്പ് പിങ്കു തേനീച്ചയോട് മാപ്പ് പറഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |