ഗവ ഹയർ സെക്കന്ററി സ്കൂൾ ചാത്തന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം
പരിസ്ഥിതിയെസംരക്ഷിക്കാം
സുന്ദരമായ പ്രകൃതിയിൽ നമുക്ക് ജീവിക്കാൻ ഉള്ളതെല്ലാം കിട്ടുന്നു. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ശ്വസിക്കാൻ ആവശ്യമായ വായുവും വെള്ളവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു .ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് മാലിന്യങ്ങൾ നല്ലരീതിയിൽ സംസ്കരിച്ച് ജലം മലിനമാക്കാതെ മരങ്ങൾ നട്ടുപിടിപ്പിച്ച്പരിസ്ഥിതിയെ സംരക്ഷിക്കുക. ഇതിലൂടെ ഓക്സിജന്റെ അളവ് വർദ്ധിക്കുകയും ഭൂമിയുടെ ചൂട് വർധനവ് തടയുകയും ശരിയായ കാലാവസ്ഥയും ശുദ്ധവായുവും ജലവും ലഭിക്കാനും സഹായകമാകും. മനുഷ്യനിർമിതമായ വസ്തുക്കളെ നാം കൃത്രിമം എന്നാണ് പറയുന്നത് മനുഷ്യനിർമ്മിതം അല്ലാത്തത് ചേരുന്നതാണ് പ്രകൃതിയും പ്രപഞ്ചവും അതിലെ സമസ്ത പ്രതിഭാസങ്ങളും അതിലുൾപ്പെടുന്നു. സ്നേഹിക്കുമ്പോൾ നിനക്ക് വേണ്ടതെല്ലാം നിന്നിലും നിന്റെ ചുറ്റിലും ഈശ്വരൻ തന്നിട്ടുണ്ട് നിന്റെ ചുറ്റിലും എന്നതുകൊണ്ട് ഉദ്ദേശിച്ചത് പ്രകൃതിയെ തന്നെയാണ് മണ്ണും ജലവും വായുവും വെളിച്ചവും ഹരിതാഭമായ സസ്യജന്തുജാലങ്ങൾ ഉൾപ്പെടുന്നതാണ് പ്രകൃതി നമ്മുടെ മാതാപിതാക്കളെ സഹോദരങ്ങളെ സുഹൃത്തുക്കളെ ഗുരുക്കന്മാരെ അങ്ങനെ നീണ്ടു പോകുന്നു ആ നിര എന്തുകൊണ്ടാണ് നാം അവരെയൊക്കെ സ്നേഹിക്കുന്നത് നമുക്ക് വേണ്ടതെല്ലാം അവർ ചെയ്തു തരുന്നു അതുകൊണ്ടാണ് നമ്മുടെ പ്രകൃതിയെ നാം എത്രമാത്രം സ്നേഹിക്കണം ഇല്ലാതെ നമുക്ക് ജീവിക്കാൻ കഴിയുമോ കൂട്ടുകാരെ നമ്മൾകാരണം ജലവും വായുവും മലിനമായിക്കൊണ്ടിരിക്കുന്നു . പ്രകൃതിയെ സ്നേഹിച്ചു പരിസ്ഥിതി സംരക്ഷിക്കാം രോഗപ്രതിരോധം നമ്മളിൽ വാർത്തെടുക്കാം. നമ്മളിൽ പലരും വിട്ടുമാറാത്ത പലതരത്തിലുള്ള രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നു. ആളുകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ആൻറിബയോട്ടിക് മരുന്നുകളും പെയിൻ കില്ലറുകൾ കഴിച്ച് ദിവസങ്ങൾ തള്ളി നീക്കുന്നു. ചിക്കുൻഗുനിയ, ഡെങ്കിപ്പനി ,കോളറ,പകർച്ചവ്യാധികൾ ഇതെല്ലാം വരാൻ കാരണം നമ്മുടെ രോഗപ്രതിരോധശേഷി ഇല്ലാത്തതാണ്. എങ്ങനെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം ഇലക്കറികൾ പച്ചക്കറികൾ പയറുവർഗങ്ങൾ ധാന്യങ്ങൾ പാൽ മുട്ട മത്സ്യം മാംസം ഇവ ആഹാരത്തിൽ ഉൾപ്പെടുത്തുക. മഞ്ഞൾ കുരുമുളക് മുരിങ്ങയില നാരങ്ങ വെളുത്തുള്ളി ചുവന്നുള്ളി കറിവേപ്പില ഇവ പല രോഗങ്ങളെയും തടയാൻ ഔഷധങ്ങളാണ് ഉപ്പ് ,പഞ്ചസാര, പൊരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ കുറയ്ക്കുക .അതുപോലെ തന്നെ നമുക്ക് അത്യാവശ്യമായ മറ്റൊന്നാണ് ശുചിത്വം വ്യക്തിശുചിത്വവും പരിസരശുചിത്വവും അത്യന്താപേക്ഷിതമാണ്. വൃത്തിയുള്ള വസ്ത്രം ധരിക്കുക, പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക .
|