സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/abc
പ്രതീക്ഷ കൈവിടാതെ നമുക്ക് മുന്നേറാം
കൊറോണ എന്ന മഹാമാരി ഇപ്പോൾ ഭൂരിഭാഗം രാജ്യങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തു നിന്നുമാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് അവിടെ നിന്നും മറ്റു രാജ്യങ്ങളിലേക്ക് വൈറസ് പടർന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ തിരിച്ചു നാട്ടിലേക്ക് വരുമ്പോൾ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നു. അങ്ങനെ ഒരു കണ്ണി പോലെ ഒരാളിൽ നിന്നും മറ്റുള്ളവരിലേക്ക് വൈറസ് പടരുന്നു ഇതിനെ തുടർന്ന് ഒത്തിരി ആളുകൾ മരണപ്പെട്ടു മതപരമായ മരണാനന്തര ചടങ്ങുകൾ പോലും വളരെ ശുഷ്കിച്ച രീതിയിലാണ് നടക്കുന്നത് കോവിഡ് രോഗം പടരാതിരിക്കാൻ ഒരു നീണ്ട അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നു എല്ലാവരും അകലം പാലിച്ചും ശുചിത്യം പാലിച്ചും സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ നന്നായി കഴുകിയും കൊറോണയെ തടയുകയാണ്. ഈ നീണ്ട അടച്ചുപൂട്ടലിനുശേഷം വീണ്ടും പഴയതിലും പുതിയതായി മലിനീകരണം ഒന്നുമില്ലാത്ത നമ്മുടെ ഇന്ത്യ മാറും എന്ന് നമുക്ക് പ്രതീക്ഷിക്കാം
|