സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/രോഗപ്രതിരോധം

17:26, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം | color= 3 } }

<p
>ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് രോഗപ്രതിരോധം. രോഗ വ്യാപനം കൂട്ടുന്ന ഇന്നത്തെ ലോകത്തിന്റെ അവസ്ഥ രോഗപ്രതിരോദത്തിന് കൂടുതൽ പ്രാധാന്യം കിട്ടുണ്ട്. നമ്മുടെ രോഗപ്രതിരോദ ശക്തി വർഡിപ്പിക്കുവാനുള്ള മാർഗങ്ങൾ നമ്മുക്ക് ചർച്ച ചെയ്യാം.ഒന്നാമതായി സുഖകരമായ ഉറക്കം മുതിർന്നവർ 6 മണിക്കൂർ മുതൽ 7 മണിക്കൂർ ഉറങ്ങണം.18 വയസിനു താഴെ ഉള്ളവർ 8 മണിക്കൂർ എങ്കിലും കുട്ടികൾ 9 മണിക്കൂർ എങ്കിലും ഉറങ്ങണം.ഉറങ്ങുന്ന സമയത്തു സൈറ്റോക്കിനെസ് എന്ന ഹോർമോൺ ഉണ്ടാകുകയും രോഗപ്രതിരോധ ശക്തി നേടാനും സഹായിക്കുന്നു. അടുത്ത പ്രധാനപെട്ട മാർഗം എന്നു പറയുന്നത് ഭക്ഷണത്തിൽ പച്ചക്കറികളും പഴവർഗങ്ങളും ധാരാളം ഉൾപ്പെടുത്തുക. ഇതിലുള്ള വിറ്റാമിനുകൾ ആന്റിഓക്സിഡന്റും രോഗപ്രതിരോദത്തിന് അനിവാര്യമാണ്. ദിവസവും 3 ലിറ്റർ വെള്ളമെങ്കിലും കുടിക്കുക,കോളകളുടെ ഉപയോഗം ഒഴിവാക്കുക. ഇവയിലുള്ള ആർട്ടിഫിഷ്യൽ കെമിക്കൽസ് നമ്മുടെ പ്രതിരോധശക്തിയെ കുറക്കുകയും ചെയ്യുന്നു. മാനസിക സമ്മർദം ഒഴിവാക്കുക. അമിതമായ ടെൻഷൻ രോഗപ്രതിരോദ ശക്തിയെ നേരിട്ട്‌ ബാധിക്കുന്നതിനാൽ ടെൻഷൻ ഒഴിവാക്കുക. പ്രോട്ടീൻ രോഗപ്രതിരോദത്തിന് ആവശ്യമായ ഘടകമാണ്‌ .അതുപോലെ വിറ്റാമിൻ സി ,വിറ്റാമിൻ ഡി,വിറ്റാമിൻ ഈ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗപ്രതിരോദത്തിന് അനിവാര്യമായ ഘടകമാണ്. രോഗപ്രതിരോദമായി ബന്ധപ്പെട്ട ഏറ്റവും മൂല്യമായ ഒരു ഘടകമാണ് വ്യക്തി ശുചിത്വം. വസ്ത്രങ്ങളും, ശരീര ശുചിത്വവും രോഗങ്ങളെ ഒരു പരിധി വരെ മാറ്റിനിർത്താൻ കഴിയും. ഹോസ്പിറ്റലിൽ പോയാലോ മറ്റു രോഗികളുടെ അടുത്തു ഇടപഴുകുമ്പോഴോ മാസ്‌ക് ധരിക്കുകയും കൈ കാലുകൾ വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക. രോഗികളുമായോ ആശുപതിയിൽ പോയതിനു ശേഷം വീട്ടിൽ എത്തിയാൽ വസ്ത്രങ്ങൾ എല്ലാം വീടിനു പുറത്തു ഇടുകയും ശരീരം എല്ലാം വൃത്തിയാക്കിയത്തിനു ശേഷം മാത്രമേ വീടിനകത്ത് പ്രവേശി ക്കാവു. മാറി വരുന്ന കാലഘട്ടത്തിൽ ദിനംപ്രതി പലതരത്തിലുള്ള അസുഖങ്ങൾ വരുന്നതിനാൽ എപ്പോഴും ജാഗ്രതയോടു കൂടി ഇരിക്കുകയും പ്രതിരോധ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും അതിൽ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുക. ഓർക്കുക ഭയമോ ആശങ്കയോ അല്ല വേണ്ടത് ,ജാഗ്രതയാണ്‌

ഹർഷൻ. ഡി
9 A സെന്റ് തോമസ് എച്ച് എസ്സ് എസ്സ്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം