സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ/അക്ഷരവൃക്ഷം/അടുക്കാനായി അകലുമ്പോൾ

16:30, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43031 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അടുക്കാനായി അകലുമ്പോൾ | color= 5 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അടുക്കാനായി അകലുമ്പോൾ

ഒരുപാട് ദിവസത്തെ അവധി ദിവസങ്ങളിൽ നിന്നുണ്ടായ വിരസതയെക്കുറിച്ച് ആലോചിച്ച് സിറ്റൗട്ടിലിരിക്കുമ്പോൾ അറിയാതെ ഒന്നു മയങ്ങിപ്പോയി . ഈ ദിവസമത്രയും വായിച്ച കഥകളിലെ ആലിസും ഗളിവറും മാക്സിമും ഗോർക്കിയുടെ അമ്മയും മാക്ബെത്തും ഒഥല്ലോയും അന്ന കരീനയും ഒന്നും മനസ്സിൽ നിന്നും ഒഴിഞ്ഞുപോകുന്നില്ല എന്ന തോന്നൽ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു . മയക്കത്തിൽ നിന്നും ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ ചുറ്റും ഒരുപാട് ജീവികൾ അലറി വിളിച്ച് എൻെറ നേർക്ക് അടുക്കുന്നു . അവയിക്ക് ഞാൻ വായിച്ച ഗള്ളിവർ കഥയിലെ ചെറിയ മനുഷ്യരുടെ പോലും രൂപസാമിപ്യമില്ലായിരുന്നു . പാവങ്ങൾ എന്ന കഥയിലെ ജീൻ വാൻ ജീൻനെപ്പോലെ മെലിഞ്ഞുണങ്ങിയ വലുപ്പത്തിലുമായിരുന്നില്ല . നല്ല ചുവന്നുതുടുത്ത കിരീട സാദൃശ്യമുള്ള തീരെ ചെറിയ ജീവികൾ അവയുടെ നിഴലുകൾ വിടർന്നിരുന്നോയെന്ന് പകൽക്കിനാവിൻെറ വെളിച്ചത്തിൽ പോലും ഉറപ്പിക്കാൻ കഴിയുന്നില്ല . അവർ ഒറ്റയ്ക്കല്ലായിരുന്നു . അനേകായിരങ്ങൾ കൂട്ടത്തോടെ എനിക്ക് ചുറ്റും ഭീകര ശബ്ദത്തോടെ എത്തിച്ചരുന്നു . രക്തനാഡികൾ പോലും സ്തംഭിച്ചു പോയ ഞാൻ അത്ഭുതദ്വീപിൽ അകപ്പെട്ട ആലീസിനെപ്പോലെ ആയിരുന്നില്ല . ഞാൻ വല്ലാതെ ഭയപ്പെട്ടു . എങ്കിലും രക്ഷപ്പെടുവാ‍ൻ വെറുതെ മോഹിച്ചു . കാരണം എൻെറ ശരീരം വൃത്തിയും വെടിപ്പുമുള്ളതായിരുന്നു . എൻെറ മനസ്സ് പരിശുദ്ധമായിരുന്നു കൂടാതെ ഉറച്ച ദൈവവിശ്വാസവും . അതിനാൽ നന്നെ ഒരു ശക്തിക്കും എന്നെ പെട്ടെന്ന് പരാജയപ്പെടുത്താൻ കഴിയില്ല . ആ വിചിത്രജീവികൾ എൻെറ തലയ്കുമീതെ വട്ടമിട്ടു പറന്നു . എന്നാൽ അവ എന്നിൽ നിന്നും നിശിചിത അകലം പാലിച്ചുകൊണ്ടേയിരുന്നു . ആ സൂക്ഷ്മജീവികളിലൊന്ന് എന്നോട് സംസാരിക്കുന്നതുപോലെ എനിക്കു തോന്നി . അവയെല്ലാം തന്നെ എന്നെ ചിന്തിപ്പിക്കുന്നവയായിരുന്നു . “ നീ പ്രപഞ്ചത്തിൽ നിലയുറപ്പിക്കുവാൻ ആഗ്രഹിക്കുന്നുവോ , പ്രകൃതിയെ ചൂഷണം ചെയ്യുന്ന നിൻെറ വർഗ്ഗത്തോടൊപ്പമാണോ , ജലാശയങ്ങൾ മലിനമാക്കുമോ , കുന്നുകളും മലകളും ഇടിച്ചുതള്ളി രമ്യഹർമ്യങ്ങൾ നിർമ്മിക്കുമോ , ജനനവും മരണവും ഒരുപോലെ ആഘോഷമാക്കുമോ , എന്തിനും ഏതിനും ആർഭാടം ശീലമാക്കുമോ കുടിനീരിനായി ദാഹിക്കുന്നവന് വിഷദ്രാവകം നൽകുമോ ,സ്വാർഥലാഭത്തിനായി കൂടെപ്പിറപ്പുകളെപ്പോലും ബലിയാടാക്കുമോ “ എന്നിങ്ങനെ വർത്തമാനകാലത്തിൻെറ ക്രൂരതകൾ ചൂണ്ടിക്കാട്ടുന്ന ഒരായിരം ചോദ്യങ്ങൾ . ഏറെക്കാലമായിി ഞാനും ഉത്തരം തേടുന്ന അതേ ചോദ്യങ്ങൾ . മനുഷ്യൻ മൃഗമെന്ന് പോലും വിശേഷിപ്പിക്കാൻ പറ്റാത്ത തരത്തിൽ നീചമായ അവസ്ഥയിലേക്ക് അവനെത്തിയിരിക്കുന്നു . എന്നെ കൂടുതൽ ചിന്തിപ്പിക്കുവാൻ അനുവദിക്കാതെ എൻെറ ചിന്തകൾ മനസ്സിലാക്കിയെന്നോണം കിരീടരൂപികൾ ചോദിക്കുന്നു . “ ഇപ്പോൾ നീ എവിടെ പ്രാർഥിക്കുന്നു ? നിർമ്മാല്യവും ശീവേലിയും വിഷുക്കണിയും ദർശിച്ചില്ലെങ്കിലും നിൻെറ നാട്ടിലെ അഭിനയഭക്തർ ഉണ്ണാറുമുറങ്ങാറുമില്ലേ , മരണാനന്തരചടങ്ങുകളിൽ പുഷ്പചക്രവും ആചാരപ്രകാരമുള്ള ചടങ്ങുകളും ഒഴിവാക്കുന്നതിന് ദൈവകോപമുണ്ടോ , വഴിവക്കിൽ മാലിന്യകൂമ്പാരമുണ്ടോ , അന്തരീക്ഷവായു മലിനീകരിക്കപ്പെടുന്നുണ്ടോ, സമയത്തും അസമയത്തും തിന്നും കുടിച്ചും വരുത്തിവയ്ക്കുന്ന ജീവിതശൈലി രോഗങ്ങൾ ഉണ്ടോ , പ്രഹസനങ്ങൾക്കായി വിളിച്ചുചേർക്കുന്ന വൻ സമ്മേളനങ്ങളെവിടെ?“ ശരിയാണ് , ഈ ചോദ്യങ്ങളെല്ലാം ശരിയാണ് . എന്തിനൊക്കെയോ ചില വിരാമങ്ങൾ ഉണ്ടായി . അവിശ്വസനീയം . തിഥിയും നാഴികയും നോക്കി നോമ്പനുഷ്ഠിച്ച് ശാശ്വതമായ സത്യത്തിൻെറയും വിശ്വാസത്തിൻെറയും കഥ പറഞ്ഞ് തമ്മിലടുപ്പിക്കുന്ന വിശ്വാസികളെ കാണാനില്ല . സ്വദേശികളെയും വിദേശികളെയും പണക്കിഴിയുടെ വലിപ്പം നോക്കി ശിഷ്യസമ്പത്താക്കി മാറ്റുന്ന ആത്മീയ മാതാപിതാക്കളെയും ആൾദൈവങ്ങളെയും കാണാനില്ല . ഒടുവിൽ നിശ്ചിത അകലം പാലിച്ച് സകല ധൈര്യവും സംഭരിച്ച് ഞാൻ ചോദിച്ചു , “ ദൃഷ്ടിഗോചരമല്ലാത്ത സൂക്ഷ്മജീവികളെ എന്നെയും എൻെറ ലോകത്തെയുംപ്പറ്റി സകലതുമറിയുന്ന നിങ്ങൾ ആരാണ് , ലക്ഷ്യമെന്താണ്?” “ ഞങ്ങൾ വ്യാവസായിക വിപ്ളവം തന്നെ സൃഷ്ടിച്ച് ലോകവിപണി കൈയ്യടക്കി വാഴുന്ന രാജ്യത്ത് പ്രത്യക്ഷപ്പെട്ട് അനേകായിരങ്ങളെ നശിപ്പിച്ച് വിശുദ്ധനഗരവും അംബരചുംബികളായ നാടും കടന്ന് ഗംഗയുടെ നാട്ടിലെത്തിയവരാണ് . നിർദ്ദാക്ഷണ്യമായ കൊന്നൊടുക്കലാണ് ഞങ്ങളുടെ ലക്ഷ്യം . ദൈവത്തിൻെറ സ്വന്തം നാട്ടിലെയ്ക്കെത്തുമ്പോൾ ഇന്നലെകളിലെ മരണത്തിൻെറ കണക്കുകൊണ്ട് ഞങ്ങൾ തൃപ്തിപ്പെടില്ല . മരണത്തിൻെറ കണക്കുപുസ്തകത്തിൽ ധാരാളം സങ്കലനങ്ങളും വ്യവകലനങ്ങളും ഞങ്ങൾ രേഖപ്പെടുത്തും . സൂര്യനസ്തമിക്കാത്ത നാട്ടിലും ഞങ്ങൾ സമ്മാനിച്ച ദുരന്തം നിങ്ങൾ അറിയാനിരിക്കുന്നതേയുള്ളൂ . ചന്ത്രയാനും ഗഗൻയാനും നടത്തി ശാസ്ത്രലോകത്തെ കൈപ്പിടിയിലൊതുക്കി എന്ന് അഹങ്കരിക്കുന്ന റഷ്യയും അമേരിക്കയും ഇന്ന് കാലിടറി വീഴുകയാണ് . ശാസ്ത്രം രക്ഷകനോ ശിക്ഷകനോ എന്ന് തീരുമാനിക്കാനുള്ള സമയമാണിത് . ഈ കൊച്ച് കേരളവും ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട് വിലപിക്കുന്ന നിസ്സംഗമായ അവസ്ഥയിലേയ്ക്കെത്തും . ഞങ്ങൾ എവിടെയുമുണ്ട് , എപ്പോഴുമുണ്ട് . ”

                                               പെട്ടെന്ന് ഞാനെൻെറ ഉറ്റവരേയും ഉടയവരേയും കുറിച്ച് ചിന്തിച്ചുപോയി . സർവ്വലോകങ്ങളിലും ചുറ്റി തിരിഞ്ഞ് ആധുനിക ശാസ്ത്രനേട്ടങ്ങളെയും വൈദ്യശാസ്ത്രത്തേയും വെല്ലുവിളിച്ചുകൊണ്ട് കടന്ന് വന്ന ഈ ദുഷ്ടശക്തികൾ എൻെറ നാടിനെ ഒന്നടങ്കം നശിപ്പിക്കാമെന്നോർത്ത് ഞാൻ നിലവിളിച്ചു . എത്ര ശാസ്ത്രസാങ്കേതിക മുന്നേറ്റം നടത്തിയാലും ആതുരാലയങ്ങൾ എത്രകണ്ട് സജ്ജമാക്കിയാലും നമ്മുടെ ജനത പ്രബുദ്ധരെന്ന് ഉദ്ഘോഷിച്ചാലും ഈ നാടിനുമില്ലേ പരിമിതി . 

ഞാൻ ഞട്ടിയുണർന്നു . അപ്പോൾ ഞാൻ കണ്ടത് ഭയചകിതമായ എൻെറ മുഖം കണ്ട് വിറങ്ങലിച്ച് നിൽക്കുന്ന അമ്മയെ ആണ് . “മോൾ വല്ലാതെ പേടിച്ചിരിക്കുന്നല്ലോ , എന്തുപറ്റി ?” ഞാൻ ഓർമ്മയിൽ വന്ന കാര്യങ്ങൾ അമ്മയോട് പറഞ്ഞു . ആവിചിത്രരൂപികൾ ആരാണമ്മേ എന്ന ചോദ്യത്തിന് അമ്മയുടെ ഉത്തരം കേട്ടപ്പോൾ ഞാൻ ലജ്ജിച്ചുപോയി . മൂന്നുനാലാഴ്ചകളിലായി നമ്മെയെല്ലാം നിശ്ചിത അകലത്തിലാക്കി ഏറെ പാഠങ്ങൾ പഠിപ്പിച്ച 'കൊറോണ വൈറസ് ' . അതെ അതു തന്നെ . വല്ലാതെ ഭയക്കുന്നുണ്ടാകാം ഈ ഏകകോശജീവിയെ , ഞാൻ മാത്രമല്ല , ലോകമെമ്പാടും ശാസ്ത്രം കൈവരിച്ചനേട്ടങ്ങൾ എത്ര മഹത്തരമെങ്കിലും സാധ്യമായതിനപ്പുറം അസാധ്യമായവ അവശേഷിപ്പിക്കുന്നു എന്നോർമ്മപ്പെടുത്തി ഈ നൂറ്റാണ്ടിൻെറ ഏറ്റവും പേടിപ്പെടുത്തുന്ന മാരക വിപത്തിനു കാരണമായ കൊറോണ നമ്മെ ഒരു പുതിയശൈലി പഠിപ്പിക്കുകയല്ലേ ചെയ്തത് എന്ന് ഞാൻ ചിന്തിച്ചു പോകുന്നു . എല്ലാറ്റിനും എല്ലാവരോടും എകലം പാലിച്ച് കൊണ്ട് അടുക്കാനായി അകലണമെന്ന് അപ്രതീക്ഷിതമായി നമ്മെ പഠിപ്പിച്ച ഈ മഹാമാരിയെ നമുക്ക് ഒറ്റക്കെട്ടായി നേരിടാം . Break the chain and sweep the pandemic .

ജനീത വി.ജയകുമാർ
10എ സെൻറ്ഗോരേറ്റീസ്ഗേൾസ്എച്ച്.എസ്.എസ്നാലാഞ്ചിറ
നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



                          ൽ     ർ     ൻ     ൺ     ൾ       ൻെറ