16:11, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amaravila(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കീഴടക്കാം നമുക്കീ ഭീകരനെ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയെന്ന കൊടും ഭീകരൻ
ലോകത്തെ കീഴടക്കുന്നിതാ ..
ആരും പ്രതീക്ഷിക്കാത്ത ഒരു കൊലയാളിയായ്
ഈ മഹാമാരി മാറുന്നു .
കുബേരനെയും കുചേലനെയും
നിശബ്ദമായ് കീഴടക്കുന്നിവൻ
പ്രിയരെ ഒരു നോക്കു കാണുവാൻ കഴിയാതെ
മണ്മറയുന്നു മാനവർ
മാലാഖമാരായ നേഴ്സ് മാരും
ദൈവദൂതന്മാരായ ഡോക്ടർമാരും
നന്മയേകും ആരോഗ്യപ്രവർത്തകരും
ഒത്തുചേർന്ന് തോൽപിക്കാൻ യത്നിക്കുന്നു
കോറോണയെന്ന ഭീകരനെ.
കാക്കിയണിഞ്ഞ ധീരന്മാർക്കൊപ്പം
അണിചേരാം ഓരോ പൗരന്മാർക്കും
അങ്ങനെ ഐക്യത്താൽ ,ബുദ്ധിയാൽ
തോൽപിക്കും നാം ഈ ഭീകരനെ
നല്ലോരു നാളെയ്ക്കായ് പ്രാർത്ഥിച്ചീടാം
നന്മ തൻ പുലരിക്കായ് കാത്തിരിക്കാം .