അമ്മയാം പ്രകൃതിയുടെ മക്കളായ് വളരുന്നു മനുഷ്യർ, മരങ്ങൾ ,മറ്റ് ജീവജാലങ്ങൾ പോറ്റി വളർത്തിയ അമ്മയെ തന്നെ കാർന്നുതിന്നുന്നു നരഭോജികളാം മനുഷ്യർ ചുട്ടെരിക്കുന്നു വനങ്ങളെ, വെട്ടിനശിപ്പിക്കുന്നു മരങ്ങളെ മലയും കുന്നും ഇടിച്ചു പരത്തുന്നു, വയലുകൾ നികത്തുന്നു പ്രകൃതിതൻ മാറത്ത് കെട്ടി പടുക്കുന്നു സൗധങ്ങൾ പ്രകൃതി തൻ നെഞ്ച് തുരന്ന് ഊറ്റി എടുക്കുന്നു ജീവജലം.