മാനവരാശിയെ തകിടം മറിച്ച ഒരു മഹാമാരിയാണ് കോവിഡ് 19. ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് 19 രോഗബാധിതരുണ്ട് .കേരളത്തിൽ ഹർത്താൽ സാധാരണയാണ് , അതിനാൽത്തന്നെ മലയാളികൾക്ക് ഹർത്താലുകൾ പുത്തരിയല്ല .എന്നാൽ ഇപ്പോഴത്തെ ഗതി അതല്ല, ലോകം മുഴുവൻ ഒരു ഹർത്താലിലാണ് എന്നതാണ് സത്യം. പൊതുനിരത്തുകളിൽ വാഹനങ്ങളില്ല,ഹോട്ടലുകളില്ല,ഭക്ഷണശാലകൾ ഇല്ല.റോഡരികുകൾ നിശ്ചലം .മദ്യവില്പനശാലകളും ചായപ്പീടികകളും ഒന്നുമില്ല.ആവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്കുകടകൾ മാത്രം
ആണ് മനുഷ്യർക്ക് ആശ്രയം .