കോവിഡ് -19
തളരാതെ ലോകമേ തളരാതെ നീ;
ലോക ജനതയെ തളർത്താതെ നീ
പേമാരി പോലിതാ വന്നിന്നു രോഗം ,
പേരിട്ടു നാമിതിനു കോവിഡ് -19 .
ശ്വാസത്തിലൂടെയും പകരുന്നു രോഗം
ശ്വാസം വിടാതെ നടുങ്ങുന്നു ലോകം
അധികാരികൾ തീരുമാനത്തിലെത്തി ,
ലോക്ക് ഡൗൺ എന്നൊരു പരിഹാരം മാത്രം.
അടച്ചിട്ടു കടകളും വഴികളും മെല്ലാം
ദുരിതത്തിലായി നാം ലോക ജനതകൾ ,
മരുഭൂമി കണ്ണിൽ വസിക്കും പ്രവാസിക്ക്
ദുരിതം വിധിച്ചൊരു പേമാരിയാണേ -
ലോകം നടുക്കിയ കോവിഡ് -19,
ഒരുമിച്ച് പോരാടാമിദുരവസ്ഥ.