ഡി.വി.വിഎച്ച്.എസ്സ്. എസ്സ്.തലവൂർ/അക്ഷരവൃക്ഷം/ നാം

14:03, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devidurgathalavoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം

ആരുടെയോ തൂലികയിലെ
മഷി തുളളികളോ നാം !

ആരോ എഴുതിയ കഥയിലെ
കഥാപാത്രങ്ങളൊ നാം !
 
ആരോ പാടിയ പാട്ടിൻെറ
വരികളോ നാം !
 
എങ്ങോ പെയ്ത മഴയിലെ
തുള്ളികളോ നാം !
 
എങ്ങോ പതിഞ്ഞ മഞ്ഞിൻെറ
കണങ്ങളോ നാം !
 
ഏതോ കിതാബിലെ
പാഠങ്ങളോ നാം !
 
എങ്ങോ എപ്പോഴോ -
എരിഞ്ഞു തീരേണ്ട
 
ചിതയിലെ ചാരമോ നാം!

ആദിത്യ മോഹൻ
9 A ഡി വി എച് എസ് എസ് തലവൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത