ആരുടെയോ തൂലികയിലെ
മഷി തുളളികളോ നാം !
ആരോ എഴുതിയ കഥയിലെ
കഥാപാത്രങ്ങളൊ നാം !
ആരോ പാടിയ പാട്ടിൻെറ
വരികളോ നാം !
എങ്ങോ പെയ്ത മഴയിലെ
തുള്ളികളോ നാം !
എങ്ങോ പതിഞ്ഞ മഞ്ഞിൻെറ
കണങ്ങളോ നാം !
ഏതോ കിതാബിലെ
പാഠങ്ങളോ നാം !
എങ്ങോ എപ്പോഴോ -
എരിഞ്ഞു തീരേണ്ട
ചിതയിലെ ചാരമോ നാം!