(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്ഷണിക്കാത്ത വിരുന്നുകാരൻ
പടുത്തുയർത്താം സുന്ദരകേരളം
ഭീതിയില്ലാത്തൊരു ആരോഗ്യകേരളം
ഒത്തൊരുമിക്കാം ഒന്നായിച്ചേരാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
നമ്മുക്ക് അകലാം ദൂരം കൂട്ടാം
വ്യക്തിശുചിത്വം പാലിക്കാം
പുറത്തിറങ്ങാൻ നിൽക്കരുതാരും
ഭീകരനാം കൊറോണയെ വരവേൽക്കാൻ
കോവിഡ്-19 ഈ രാക്ഷസരോഗം
നമ്മെക്കൊന്ന് ഭുജിച്ചിടും
ലോകം മുഴുവൻ പരന്നൊരുമാരിയെ
നമ്മൾത്തന്നെ തുരത്തേണം
ലോക്ക്ഡൗൺ എന്നൊരു ചങ്ങല കൊണ്ട്
നമ്മുടെ ലക്ഷ്യം നിറവേറ്റാം
പ്രാർത്ഥന തുടരാം ലോകനന്മയ്ക്കായ്
നിവേദ്യ
3 A ഗവ. എൽ. പി. എസ്സ്.ആരൂർ കിളിമാനൂർ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത