ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ നനയാത്ത മഴ

13:44, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42076 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നനയാത്ത മഴ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നനയാത്ത മഴ

കൊട്ടി പാടുന്നു മഴ
നടവരമ്പത്തൊരു
കുട്ടിയുണ്ടതി൯ കൈയിലൊരു
ചേമ്പിലയും തുണിഞ്ചിയുമായി
നടന്നു നീങ്ങുന്നു.....
ചെളി പുരണ്ടതാംകുപ്പായം
പിഴിഞ്ഞൊഴിച്ചു.
ഒരു കൈകുടവട്ടത്തി‍‍ലൊണ്ടൊരു
ചെളി വെള്ളം...
കൈലായിരിക്കുന്ന പുസ്തക സ‍ഞ്ചിയിലെ
പുസ്തകമാകെ കുതി൪ന്നു പോയി
മഹാ മാരിയെ൯ ദേഹമാകെ വിറപ്പിച്ചു
വയൽ വരമ്പമിന്നിതാ ....
നൃത്തംകളിക്കുന്ന ചെറുമീനുകൾ..
പച്ച പുല്ലുകളാൽ, മഴതുള്ളികളാൽ
സന്തോഷമാ൪ന്നു ആ മഴതുള്ളികളാമെ൯
ഹൃദയമാകെ കോരിത്തരിപ്പി൯െ്റ ...
പുല്ലുമേയും കാലം...
കാടും പട൪പ്പും സ൪വ്വ ചരാചരങ്ങളും
സന്തോഷമാ൪ന്നിതാ നൃത്തമാടുന്ന
ചെമ്പനീ൪ പുഷ്പങ്ങളാൽ പ്റകൃതിയാം
എ൯പുണ്യമാം ...കേരളം എ൯കേരളം....
 

സാന്ദ്ര എസ്.
9 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /