ജി.എൽ.പി.എസ് പൂങ്ങോട്/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ കർഷകനും കുടുംബവും താമസിച്ചിരുന്നു.അയാളുടെ ഭാര്യ ശാന്തയും മകൻ അപ്പുവുമാണ് അവിടെയുള്ളത്, വളരെ സന്തോഷത്തോടെയാണ് അവർ ജീവിച്ചിരുന്നത്. അപ്പു അഞ്ചാം ക്ലാസിലാണ്, പഠിക്കാൻ വളരെ മിടുക്കനായിരുന്നു അവൻ,അങ്ങനെ കുറേ ദിവസം കഴിഞ്ഞു, ഒരു ദിവസം ഗ്രാമത്തിലെ ചില ആളുകൾക്ക് ഒരു മാരക അസുഖം വന്നു, ഗ്രാമത്തലവനും വൈദ്യനും അവരെ പരിശോധിച്ചു.വൈദ്യൻ പറഞ്ഞു ഇതൊരു മാരക രോഗമാണ്, എൻറെ കയ്യിൽ ഇതിന് മരുന്നില്ല,ഗ്രാമവാസികളോട് വീടിന് പുറത്തിറങ്ങരുതെന്നും എപ്പോഴും ശുചിത്വം പാലിക്കാനും പറയാൻ ഗ്രാമത്തലവനോട് പറഞ്ഞു.ഗ്രാമത്തലവൻ എല്ലാവരോടും ഇത് പറഞ്ഞു. കുറേ ആളുകൾ ഇതിനെ എതിർത്തു, അപ്പോൾ വൈദ്യൻ പറഞ്ഞു നിങ്ങൾ ചുമക്കുമ്പോഴും തുമ്മുമ്പോഴും മുഖം പൊത്തണം, വൃത്തിയായി നടക്കണം, നിങ്ങൾ ഇപ്പോൾ സൂക്ഷിച്ചാൽ പിന്നെ ദുഃഖിക്കണ്ട. അപ്പുവും കൂട്ടുകാരും കളികളൊക്കെ നിർത്തി വീട്ടിൽ തന്നെ ഇരുന്നു, കുറേ ദിവസം കഴിഞ്ഞപ്പോൾ അസുഖമെല്ലാം മാറി അവർ വീണ്ടും സന്തോഷത്തോടെ കുറേക്കാലം ജീവിച്ചു.
|