ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/Activities
മുട്ടുചിറ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂളിൽ 2019-20 സ്ക്കൂൾ അധ്യായനവർഷത്തിൽ കുട്ടികൾ കാർഷികവൃത്തിയിലേർപ്പെട്ട് വിളവെടുപ്പ് നടത്തി. പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷത്തൈകളോടൊപ്പം പച്ചക്കറി തൈകളും നട്ടുപരിപാലിച്ചു. ചീനി.വെണ്ട,വഴുതന, തക്കാളി, പയർ, കത്രിക്ക, കത്തിപ്പയർ, പാവൽ, പപ്പായ, സോയാബീൻ, ചേന,വിവിധയിനം വാഴകൾ തുടങ്ങി വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗ്ഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് കാർഷികക്ലബ്ബിലെ കുട്ടികൾ രാവിലെയും വൈകുന്നേരവും ഇടവേളകളിലും അവയെ സംരക്ഷിച്ചു. തത്ഫലമായി മിക്കദിവസങ്ങളിലും ഉച്ചഭക്ഷണത്തിന് സ്ക്കൂളിലെ വിഷരഹിത പച്ചക്കറികൾ ഉപയോഗപ്പെടുത്തുവാൻ കഴിഞ്ഞു. പല ഘട്ടങ്ങളിലായി വിളവെടുക്കാനും വീണ്ടു വളമിട്ട് സംരക്ഷിക്കാനും കുട്ടികൾ ഉത്സാഹം കാണിച്ചതിലൂടെ അവരിൽ പ്രകൃതിസ്നേഹവും മണ്ണിനോടും ചെടികളോടുമുള്ള ആഭിമുഖ്യവും അധ്വാനപൂർണ്ണമായ ജീവിതത്തോട് താല്പര്യവും വളർത്താനും സാധിച്ചു.