പണ്ട് കവികൾ പറഞ്ഞൊരാ
ചീത്തകൾ കൊത്തി വലിച്ചിടും കാക്കകൾ
ഇന്നു പറന്നകന്നു
കാരണമിതുതന്നെ മനുഷ്യാ
നിന്റെയീദുഷ്ചെയ്തികൾ
തലയെടുപ്പുള്ളൊരാ കുന്നുംമലയും
നിരത്തി നീ തലയെടുപ്പുള്ളവനായി
ചില്ലകൾവെട്ടി നീ
ചിലതങ്ങ് വേരോടെ വെട്ടി നീ
അധികാരമെവിടെയും സ്ഥാപിച്ചുവല്ലൊ
ഒാർത്തില്ല നീ നിന്റെവരും കാല ഭവിഷ്യത്ത്
അറിഞ്ഞില്ല നീ നിന്റെ വരും ചെയതികൾ
ചുഴലിയായ് പ്രളയമായ്
പ്രതികാര താണ്ഡവം
ഒാർക്കുക മനുഷ്യാ ഭൂമിയിൽ
നീ വെറും മനുഷ്യൻ മാത്രം