രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/കരുതുക നാളേക്കോയ്

Schoolwiki സംരംഭത്തിൽ നിന്ന്
കരുതുക നാളേക്കോയ്

പണ്ട് കവികൾ പറ‍‍‍‍ഞ്ഞൊരാ
ചീത്തകൾ കൊത്തി വലിച്ചിടും കാക്കകൾ
ഇന്നു പറന്നകന്നു
കാരണമിതുതന്നെ മനുഷ്യാ
നിന്റെയീദുഷ്ചെയ്തികൾ
തലയെടുപ്പുള്ളൊരാ കുന്നുംമലയും
നിരത്തി നീ തലയെടുപ്പുള്ളവനായി
ചില്ലകൾവെട്ടി നീ
ചിലതങ്ങ് വേരോടെ വെട്ടി നീ
അധികാരമെവിടെയും സ്ഥാപിച്ചുവല്ലൊ
ഒാർത്തില്ല നീ നിന്റെവരും കാല ഭവിഷ്യത്ത്
അറിഞ്ഞില്ല നീ നിന്റെ വരും ചെയതികൾ
ചുഴലിയായ് പ്രളയമായ്
പ്രതികാര താണ്ഡവം
ഒാർക്കുക മനുഷ്യാ ഭൂമിയിൽ
നീ വെറും മനുഷ്യൻ മാത്രം

അമ്പിളി എൻ
പ്ലസ് വൺ സയൻസ് രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത