വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഇനിയും വൈകിയില്ല
ഇനിയും വൈകിയില്ല
ഒരു മരം നടുവാൻ മഹാവനം തീർക്കാൻ പോയ്‌മറഞ്ഞ കിളികളെ കുളിരിനെ തിരിച്ചു വിളിക്കുവാൻ ഇനിയും വൈകിയില്ല എൻ കൂട്ടരേ അങ്ങകലൊരു ജലയുദ്ധം കേളികൊട്ടുയരുന്നു അലറുന്നു, ധരണിയുടെ മാറു പിളർക്കാൻ.. വറ്റിയ പുഴയും പാടങ്ങളും കേഴുന്നു ദൈന്യമായി.. ഒരു മരം നടുവാൻ മഹാവനം തീർക്കാൻ പോയ്‌മറഞ്ഞ കിളികളെ കുളിരിനെ തിരിച്ചു വിളിക്കുവാൻ ഇനിയും വൈകിയില്ല.
|