എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ

23:50, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രണ്ടു കൂട്ടുകാർ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രണ്ടു കൂട്ടുകാർ

പണ്ട് പണ്ട് ഒരു കാട്ടിൽ രണ്ടു കൂട്ടുകാരന്മാരായ മരങ്ങളുണ്ടായിരിന്നു.അവരുടെ ചില്ലകളിൽ കുറേ കിളികളുണ്ടായിരുന്നു.അവർ രണ്ടു പേരും ഒന്നിച്ചാണ് കളിച്ചിരുന്നത്. കിളികളുടെ മധുരമായ ശബ്ദം കേട്ടാണ് ആ രണ്ടുകൂട്ടുകാരന്മാരായ മരങ്ങളും ഉറങ്ങിയത്. ഒരു ദിവസം അവർ കളിക്കുമ്പോൾ ആ കാട്ടിൽ ഒരു മരംവെട്ടുക്കാരൻ വന്നു. രണ്ടു മരങ്ങളിലെയും കിളികൾ പറഞ്ഞു ; മരംവെട്ടുക്കാരൻ വന്നല്ലോ ഇനി എന്താണ് ചെയ്യുക ? ആ മരം കരഞ്ഞുപറഞ്ഞു ; ഇനി രക്ഷയില്ല നിങ്ങൾ പൊയ്ക്കോളൂ, അടുത്ത ജന്മത്തിൽ കാണാം. കിളികളെല്ലാം സങ്കടത്തോടെ ആ മരത്തിൽ നിന്ന് പോയി. ആ മരങ്ങൾ മരംവെട്ടുകാരനോട് കരഞ്ഞപേക്ഷിച്ചു. നീ നമ്മളെ നശിപ്പിക്കരുത്. നിങ്ങളെ മുറിച്ചാൽ എനിക്ക് ഒരുപാട് ധനം കിട്ടും. അങ്ങനെ ആ രണ്ടു മരങ്ങളെയും മരംവെട്ടുക്കാരൻ‍ മുറിക്കാൻ തുടങ്ങി. ഒരു ലോറി വരുകയും ആ രണ്ടു മരങ്ങളെയും ലോറിയിൽ കയറ്റി . എന്നിട്ട് ആ ലോറി ഫാക്ടറിയിലേക്ക് പോയി. അവിടെ നിന്ന് ആ മരങ്ങളെ ആശാരി ബെഞ്ചുകളാക്കുകയും ചെയ്തു. അവർ ഇപ്പോഴും ഒരേ സ്കൂളിൽ ബെഞ്ചുകളായി നിലനിൽക്കുന്നു.

അക്ഷയ് . വി
6 എ എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ