എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ആധുനിക സമൂഹത്തിൽ ശുചിത്വം എന്നത് വളരെ പ്രാധാന്യമർഹിക്കുന്നതാണ്.ഒരു വ്യക്തിയുടെ ജീവിതത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ മാത്രമേ അനേകം രോഗങ്ങളെ തടയാൻ സാധിക്കൂ. പരിസ്ഥിതി, രോഗ പ്രതിരോധം ഇവയെല്ലാം ശുചിത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു.പ്രധാനമായ ഉദാഹരണമാണ് കൊറോണ. ഈ ഭൂമിയിൽ ഇന്ന് ലോകം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഒന്നാണ് കൊറോണ എന്ന മാരകമായ വൈറസ് .എല്ലാവരുടെയും പേടീ സ്വപ്നമാണിപ്പോൾ ഈ വൈറസ്.മാനവരാശിയെ ദിനംപ്രതി കൊന്നൊടുക്കുകയാണ്. കൊറോണ വൈറസ് ഈ ഭൂമി മുഴുവൻ അടക്കിവാഴുകയാണ്. അവയെ പ്രതിരോധിക്കാനാണ് നാമിന്ന് വീടുകളിലായിരിക്കുന്നത്.മഹാമാരിയായി പടർന്നു പിടിച്ചിരിക്കുന്ന കൊറോണയെ നേരിടാൻ നാം തെരഞ്ഞെടുത്ത ഒന്നാമത്തെ മാർഗ്ഗമാണ് ശുചിത്വം; വ്യക്തിപരമായും സാമൂഹികമായും നാമിപ്പോൾ ശുചിത്വം പാലിക്കുകയാണ്. . എപ്പോഴും നാം നമ്മുടെ കൈകൾ വ്യത്തിയാക്കുന്നു. .തുമ്മുമ്പോഴും ചുമക്കുമ്പോഴും നാം തൂവാല ഉപയോഗിക്കുന്നു. . പുറത്തിറങ്ങുമ്പോൾ മുഖാവരണം ഉപയോഗിക്കുന്നു. എന്തിനാണ് നാം ഇവയെല്ലാം ചെയ്യുന്നത്? ശുചിത്വമായ വ്യക്തിത്വങ്ങളിലൂടെ മാത്രമേ കൊറോണ എന്ന രോഗത്തെ തുടച്ചു മാറ്റുവാൻ സാധിക്കുകയുള്ളൂ ശുചിത്വമില്ലായ്മയിലൂടെ പല പല രോഗങ്ങൾ നമ്മെ തടവിലാക്കുന്നു .വ്യക്തിശുചിത്വം പാലിക്കുന്നതു പോലെ തന്നെ പാരിസ്ഥിതികമായും നാം ശുചിത്വം പാലിക്കണം. ഒരു വീട്ടിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ നമ്മൾ പൊതു സ്ഥലത്ത് നിക്ഷേപിക്കുമ്പോൾ നാം അറിയുന്നില്ല ഈ മാലിന്യങ്ങൾ നമുക്ക് അപകടങ്ങൾ മാത്രമേ തരുന്നുള്ളൂ എന്ന്. മാരകമായ കൊതുകുകൾക്ക് നാം തന്നെയാണ് വളരാനുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നത്. അതു കൊണ്ടാണ് മാനവരാശി മുഴുവൻ പല പല രോഗങ്ങൾക്ക് കീഴ്പ്പെട്ടു ജീവിക്കുന്നത്. ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നാം പാലിക്കേണ്ട വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും ഈ ഭൂമിയിൽ പടർന്നു പിടിച്ച വൈറസുകളെയും ,രോഗത്തെയും നമുക്ക് ഒരുമിച്ച പ്രതിരോധിക്കാം. കുട്ടികളായ നമുക്കും ഇതിനായി കൈകോർക്കാം, നേരിടാം,സുന്ദരമായ ഭൂമിയെ പടുത്തുയർത്താം, ഇതാകട്ടെ നമ്മുടെ പ്രതിജ്ഞ.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |