പ്രകൃതിയെ നമ്മൾ ഓർക്കണം.
പ്രകൃതിയിലൂടെ സഞ്ചരിക്കണം
പ്രകൃതിയെ നമ്മൾ അറിയേണം.
പ്രകൃതിയെ നമ്മൾഅറിഞ്ഞില്ലെങ്കിൽ
പ്രകൃതി നമ്മെ വിഴുങ്ങിടും
പ്രകൃതി തന്നൊരു ഭീകരൻ
ചൈനയിൽ നിന്നൊരു ഭൈരവൻ
ആദ്യം അത് ചൈനയിൽ ,
നമ്മളോ ഇന്ത്യയിൽ
എന്ന് ചിന്തിച്ച കേമർ നമ്മൾ
ഇറ്റലി, സ്പെയിൻ, ഫ്രാൻസ്-
പിന്നെ ആർത്തലച്ചെത്തി ഇവിടെയും
ജാതിമതങ്ങളും സമ്പത്തും ആധിപത്യവും വിട്ടു
പേടിച്ചു സകലരും ഒതുങ്ങി വീട്ടിലേയ്ക്ക്
ചുരുങ്ങീ ഭൂമിതൻ ചൂഷണം
ഇതൊക്കെയാവാം പ്രകൃതിയുടെ
മനുഷ്യനുള്ള പുതിയ പാഠം