വുഹാനെന്ന നാട്ടിൽ പിറവികൊണ്ടു...... ലോകത്തിലാകെ പടർന്ന് കയറി...... മാനവരാശിയെ മുൾമുനയിൽ നിർത്തിയ..... കൊറോണക്ക് മുന്നിൽ നാം പൊരുതി നിൽക്കും..... ആയിരമായി പതിനായിരമായി.... ലക്ഷം കടന്ന് മരണ സംഖ്യ.... ഉറ്റവർ ഉടയവർ നഷ്ടമായവരോ.... ഒത്തിരിയായി ഇതിനോടകം.... ആദ്യ ഘട്ടമായി ബ്രേക്ക് ദി ചെയിനും... പിന്നീടുണ്ടായി ലോക്ക് ഡൗണും.... ഭീതിയല്ലനിവാര്യം ജാഗ്രതയെന്നു ചൊല്ലി... കേരള നാട് പൊരുതി നിൽക്കും.... അകലത്തിൽ നിന്ന് മനസ്സു കോർക്കാം... ഒറ്റക്കെട്ടായി അകറ്റി നിർത്താം... കോവിടെന്ന പൊതു ശത്രുവിനെ... കൈകൾ കഴുകി നശിപ്പിച്ചിടാം.. കഴിയും നമുക്കിതിനും കഴിയും.... കോവിഡിനെ പിന്തള്ളി മുന്നേറുവാൻ.... വെവ്വേറെ യല്ല നാം ഒന്നെന്നു ചൊല്ലി.... നേരിട്ടിടാം ഈ മഹാമാരിയെ...