മായുന്ന നിലാവിൽ കൺപോളകൾ തുറന്നെത്തുന്നവരിൽ ആയിരം ആനന്ദതുടിപ്പുകളുമായി പാറി യെത്തിടും ഒത്തിരി കിളിനാദങ്ങൾ കാതുകൾക്ക് ഉണർവേകിടും മിഴികൾക്ക് ഇമ്പമായിടും ഒരിക്കലും നിലക്കാത്ത ഭൂമിതൻ ശബ്ദമായിടും ഈ കിളിനാദം കാതിൽ ആദ്യമായി തട്ടിയ ഈണം വീണ്ടും കേൾക്കാൻ കൊതിക്കുന്നു ഒത്തിരി നാളുകൾ വീണുപോയ ഈ അമ്മയാ ഭൂമിതൻ കിളിനാദം മനസിനെ ഇളക്കിമറിക്കുന്ന ഒത്തിരി കാഴ്ചകൾക്ക് സാക്ഷിയായിടും മായവർണ്ണങ്ങൾ കണ്ടുകൊതിച്ചിടും സുന്ദര കൊച്ചു കൊച്ചു കിളിനാദം വർണ്ണങ്ങൾ പലതരം ശബ്ദങ്ങൾ പലതരം കാഴ്ച്ചയിൽ നാമതിനെ പക്ഷികൾ എന്നു പേരിട്ടു എങ്കിലും ഓർക്കണം നാമതിൻ കിളിനാദം