മായുന്ന നിലാവിൽ കൺപോളകൾ
തുറന്നെത്തുന്നവരിൽ ആയിരം
ആനന്ദത്തുടിപ്പുകളുമായി പാറി
യെത്തിടും ഒത്തിരി കിളിനാദങ്ങൾ
കാതുകൾക്ക് ഉണർവേകിടും
മിഴികൾക്ക് ഇമ്പമായിടും
ഒരിക്കലും നിലക്കാത്ത ഭൂമിതൻ
ശബ്ദമായിടും ഈ കിളിനാദം
കാതിൽ ആദ്യമായി തട്ടിയ
ഈണം
വീണ്ടും കേൾക്കാൻ കൊതിക്കുന്നു
ഒത്തിരി നാളുകൾ വീണുപോയ
ഈ അമ്മയാ ഭൂമിതൻ കിളിനാദം
മനസിനെ ഇളക്കിമറിക്കുന്ന ഒത്തിരി
കാഴ്ചകൾക്ക് സാക്ഷിയായിടും
മായവർണ്ണങ്ങൾ കണ്ടുകൊതിച്ചിടും
സുന്ദര കൊച്ചു കൊച്ചു കിളിനാദം
വർണ്ണങ്ങൾ പലതരം ശബ്ദങ്ങൾ പലതരം കാഴ്ച്ചയിൽ നാമതിനെ
പക്ഷികൾ എന്നു പേരിട്ടു
എങ്കിലും ഓർക്കണം നാമതിൻ കിളിനാദം