ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഇന്ന്

20:23, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskuruka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഇന്ന് <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇന്ന്
<poem>
വൃത്തത്തിലുള്ള ഒരു ഭൂമിയാം പല്ലക്കിൽ
കൊട്ട കവിഞ്ഞൊരു ജീവനുകൾ  
റാഞ്ചികൾ ആയിരം കാവലിരിക്കും നായയെപ്പോൽ 
സാന്ത്വനം ഏകുവാൻ ഒരായിരം കൈകൾ ഏറിനാൽ     
ചുമരുകൾക്കിടയിൽ ജീവിതം അണിയിച്ചൊരുക്കുന്നു  തിങ്ങി- 
നിറഞ്ഞരാ  പാതയിൽ ഒക്കെയും 
മൂകത വഴിയൊരുക്കുന്നു,  
ഭാരമാകുന്ന ജീവിതവഴികളിൽ 
സ്നേഹം അലയടിക്കുന്നു,  
കണ്മുനയിൽ മരണത്തെ തോൽപ്പിച്ച 
'ജാഗ്രത' തൻ  ആയുധമാക്കി വെള്ള 
പുതപ്പണിഞ്ഞ   മാലാഖമാർ 
ജീവിതചക്രത്തിൽ നിലനിൽപ്പിനായി
'ഒത്തൊരുമിക്കാം നാമൊരുമിച്ച്
മുബഷീറ കല്ലൻ
9 എ ജി.എച്ച്.എസ് കുറുക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത