സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/ജാഗ്രത
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
നാം എല്ലാവരും കൊറോണ എന്ന മഹാമാരിയുടെ കാൽക്കീഴിലാണ്.ചൈനയിൽ 2020 ന് രൂപംകൊണ്ട കോവിഡ്-19 രോഗബാധ ഇന്ന് നാട് ഒട്ടാകെ പടർന്നുപന്തലിച്ചു.വികസനങ്ങളാൽ സമൃദ്ധമായ നാടായ അമേരിക്ക കൊറോണ എന്ന വൈറസിന്റെ ആക്രമണവലയത്തിൽ അകപ്പെട്ടിരിക്കുന്നു. മലയാളികൾ അന്യരാജ്യങ്ങളിൽ കൊറോണ വൈറസ്ബാധയാൽ മരണപ്പെടുന്നു.ഗതാഗതസൗകര്യങ്ങൾ നിറുത്തലാക്കിയതുകൊണ്ട് അന്യസംസ്ഥാനതൊഴിലാളികൾ കേരളത്തിൽ കുടുങ്ങിക്കിടക്കുന്നു.പ്രവാസികൾ നാട്ടിലേക്ക് വരാനാകാതെ പ്രതിസന്ധിയിലായിരിക്കുന്നു.കുറെപേർ ഈ ലോക്ഡൗൺ കാലം തന്റെ കുടുംബത്തോടൊപ്പം സമാധാനമായി ഇരിക്കുവാനുള്ള കാലമായി കണക്കാക്കി സന്തോഷത്തോടെ ആസ്യദിക്കുന്നു.എന്നാൽ ദിവസവേതനക്കാരായ ഭൂരിഭാഗം ജനങ്ങൾക്കും ഈ ലോക്ഡൗൺ കാലം കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കൂടിയാണ്. കോവിഡ്-19 എന് മഹാമാരിയെ ചെറുക്കുന്നതിന് മരുന്ന് കണ്ടുപിടിക്കുന്നതുവരെയും ശുചിത്വം ഒരു പ്രധാന പ്രതിരോധം തന്നെയാണ്.ഇടയ്ക്കിടെ കൈകൾ സോപ്പുപയാഗിച്ച് കഴുകേണ്ടത് ഒരു ശീലമാക്കേണ്ടതുണ്ട്.കണ്ണ്,മൂക്ക്,വായ എന്നിവിടങ്ങളിൽ കൈകൊണ്ട് തൊടാതിരിക്കുവാൻ പ്രത്യേകം ശ്രദധിക്കണം.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ട് വായ മൂടണം.പനി,ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരിൽ നിന്നും അകലം പാലിക്കണം.അവരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ പരമാവധി ശ്രദ്ധ വേണം.ഈ കാര്യങ്ങൾക്ക് ശ്രദ്ധിച്ചാൽ കോവിഡ്-19 എന്ന മഹാമാരിയെ നമുക്ക് ചെറുക്കാം. അതുപോലെ ഈ ലോക്ഡൗൺ കാലം ഫലപ്രദമായി വിനിയോഗിക്കാൻ നാം ഓരോരുത്തരും ശ്രദധിക്കണം.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,പൂന്തോട്ടം,പച്ചക്കറിത്തോട്ടം നിർമ്മിക്കുക എന്നീ പ്രവർത്തനങ്ങളാകാം.നമ്മളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനയെ പൊടിതട്ടി എടുക്കാം. സുനാമി,പ്രളയം ,നിപ എന്നിവയെ അതിജീവിച്ചവരാണ് നമ്മൾ മലയാളികൾ.ഒത്തൊരുമയോടെ കോവിഡ്-19 എന്ന മഹാമാരിയിൽ നിന്നും നമുക്ക് കോരളത്തെ,രാജ്യത്തെ കരകയറ്റാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |