ജി.എച്ച്.എസ്. കുറുക/അക്ഷരവൃക്ഷം/ഓർമ്മയുണർത്താൻ
ഓർമ്മയുണർത്താൻ
മരിച്ചെന്ന് നിനച്ചു ഞാൻ മറവിക്കു നൽകിയ ഓർമ്മകൾ പാതാളം വിട്ടു മാവേലി പുലർത്തിയതല്ലീ നാളുകൾ ഇമ്പകൂട്ടിൽ കുളിരും തഴച്ചു അടിപിടിയും മലിനീകരണമോയില്ല വിയർപ്പുമതിൻ പച്ചപ്പുമുണ്ടുതാനും
കുറിച്ചതൊന്നും ഒരു നന്മയെ- കുറിച്ചല്ല, മറിച്ച് നാം കിളച്ച ഭീകരത! എണ്ണി പഠിച്ചു പ്രബുദ്ധരായീ - മണ്ണു മറന്നു പറന്നുയർന്ന നാം "പത്തൊമ്പതിൻ " കെട്ടിൽ കുരുങ്ങിയല്ലോ! ഇന്നലകളെ വിഷമയമാക്കിയ ചെയ്തിക്ക് കിട്ടിയ ദൈവ ശകാരമോ? നോവിനും മിഴിനീരിനും ഈ മൗനാന്തരത്തിനും മാസ്കും താഴിടലും ഒരു മരുന്നത്രേ! മനസ്സുകൾ കോർക്കാം പാഴ്ചകൾ നികത്തിടാം നല്ല നാളെകൾ നമ്മെ പുൽകിടട്ടെ...
|