ഗവ.ആർ.എൽ.പി.എസ്.കുളത്തൂർ/അക്ഷരവൃക്ഷം/ അഹങ്കാരിയായ രാജാവ്

18:39, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അഹങ്കാരിയായ രാജാവ്


ഒരിടത്തു ഒരു ഗ്രാമത്തിൽ അഹങ്കാരിയായ ഒരു രാജാവുണ്ടായിരുന്നു .അദ്ദേഹം ജനങ്ങൾക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിരുന്നില്ല .ജനങ്ങൾ അത് കാരണം കടുത്ത ദാരിദ്ര്യത്തിൽ ആയിരുന്നു. അങ്ങനെ പട്ടിണി കാരണം ആളുകൾ മരിച്ചു , മൃഗങ്ങൾ ചത്തൊടുങ്ങി. ജനങ്ങൾ ദാരിദ്ര്യം മാറാനായി ദൈവത്തോട് പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ദൈവം കേട്ട് ഒരു വൃദ്ധന്റെ രൂപത്തിൽ രാജാവിന്റെ മുന്നിലെത്തി. 'പ്രഭോ ഞാൻ കുറെ നാളായി ഭക്ഷണം കഴിച്ചിട്ട്. കുറച്ചു ആഹാരം തന്നു സഹായിക്കണം.' എന്നാൽ രാജാവ് ആ വൃദ്ധനെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഭടന്മാരെ വിളിച്ചു അയാളെ പുറത്താക്കാൻ ഉത്തരവിട്ടു. പെട്ടന്ന് വൃദ്ധൻ ദൈവമായി മാറി. 'നിന്റെ പ്രജകളെ പോലെ നീയും ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടട്ടെ' എന്ന് ശപിച്ചു. രാജകൊട്ടാരം മരുഭൂമിയായി മാറി.രാജാവിന് ചൂട് സഹിക്കാൻ വയ്യാതെ വിശപ്പും ദാഹവും ഉണ്ടായി.അദ്ദേഹം വെള്ളത്തിനായി കുറെ ദൂരം അലഞ്ഞു തിരിഞ്ഞു. തളർന്നു അവശനായ അദ്ദേഹം മരുഭൂമിയിൽ കുഴഞ്ഞു വീണു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു വ്യാപാരി അത് വഴി വന്നു. അയാൾ വീണു കിടക്കുന്ന രാജാവിനെ കണ്ടു. വെള്ളം തളിച്ച് രാജാവിനെ എഴുന്നേൽപ്പിച്ചു ശേഷം വെള്ളവും ഭക്ഷണവും കൊടുത്തു. അത് ആർത്തിയോടെ രാജാവ് കഴിച്ചു. ഭക്ഷണം തന്ന വ്യാപാരി തന്റെ പ്രജയാണെന്നു രാജാവിന് മനസ്സിലായി. അദ്ദേഹം വ്യാപാരിയോട് പറഞ്ഞു 'പ്രജകളുടെ ആവശ്യങ്ങൾ നിറവേറ്റാത്ത ക്രൂരനായ എന്നെ നിങ്ങൾക്കു ഉപേക്ഷിച്ചു പോകാമായിരുന്നു .അത് ചെയ്യാത്ത നിങ്ങളുടെ നല്ല മനസ്സിന് നന്ദി. എനിക്കൊരു രാജാവാകാനുള്ള അർഹതയില്ല. അതിനാലാണ് ദൈവം എന്നെ ശപിച്ചതു.' വ്യാപാരി പറഞ്ഞു 'താങ്കൾക്കു പശ്ചാത്താപം ഉണ്ടല്ലോ അവിടുന്ന് ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കൂ .ഫലം ലഭിക്കും.' എന്നിട്ടു വ്യാപാരി അവിടെ നിന്നും പോയി. രാജാവ് താൻ ചെയ്ത പാപങ്ങൾ ഓർത്തു ദൈവത്തോട് കരഞ്ഞു മാപ്പു പറഞ്ഞു. ദൈവം രാജാവിന്റെ പ്രാർത്ഥന ആത്മാർത്ഥമാണെന്നു മനസ്സിലാക്കി, രാജാവിന് രാജ്യം തിരിച്ചു നൽകി. അങ്ങനെ പ്രജകളെ സ്നേഹിക്കുന്ന, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന നല്ലൊരു രാജാവായി മാറി.


ആര്യ.s
3 A ഗവണ്മെന്റ് ആർ എൽ പി എസ് കുളത്തൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ