17:08, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15083tkpta(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഓർമ്മവേണം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരൂ വരൂ എന്ന് വിളിച്ച കണ്ഠങ്ങൾ
പ്രളയരംഗത്തു മാത്രം മതി
ഇനിയുള്ള നാളുകൾ അകന്നു കഴിയുവാനായി ശ്രമിക്കു നിങ്ങൾ
ഒരുമിച്ചു പിടിച്ച കൈകൾക്ക്
നൽക ഇനിയൊരല്പം വിശ്രമം
കൈ പിടിക്കാതെ ഒറ്റക്കെട്ടായി
നാമിനി പോരാടുമത് നിശ്ചയം
ആവില്ല ഭൂമിയെ ഇങ്ങനെ നോവിക്കാൻ
നമ്മൾ മുന്നിട്ടിറങ്ങണം
കാവിയുടുത്തവർ കാക്കിയുടുത്തവർ
വെള്ളയുടുത്തവർ എന്നല്ല
സിരകളിൽ ഒഴുകുന്ന രക്തതിനു നിറം
എവർക്കുമൊന്നെന്നറിയണം
രോഗം വരുന്നത് ചിലവർക്കല്ല എവർക്കുമെന്നറിയണം
കൊറോണയെ നേരിടുന്നതിനായി നമ്മൾ
ആതുരസേവകരെയനുസരിക്കണം
വീട്ടിൽ ഇരിക്കുന്ന നാളുകൾ നമ്മൾ
വെറുതെയിരിക്കരുതെന്നറിയണം
നിർദ്ദേശതത്വങ്ങൾ പാലിക്കപ്പെടണം
നമ്മുടെ മനമൊന്നെന്ന് ലോകമറിയണം
ഒറ്റക്കിറങ്ങൂ നിങ്ങളി പാവന -
ഭൂമിയെ നേരിട്ട് കാണു
ശ്വസിക്കൂ അവളേകും ജീവവായു
ഉള്ളം തുറന്നു ചിരിക്കൂ
പ്രാർത്ഥന വേണം നമ്മുടെ സഹോദരർക്കാണ്
വേദനകൾ രോഗവും എന്നറിയേണം നാം