ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/ഓർമ്മവേണം

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മവേണം      

വരൂ വരൂ എന്ന് വിളിച്ച കണ‍്‍ഠങ്ങൾ 
പ്രളയരംഗത്തു മാത്രം മതി 
ഇനിയുള്ള നാളുകൾ അകന്നു കഴിയുവാനായി ശ്രമിക്കു  നിങ്ങൾ
ഒരുമിച്ചു പിടിച്ച കൈകൾക്ക്
 നൽക ഇനിയൊരല്പം വിശ്രമം 
കൈ പിടിക്കാതെ ഒറ്റക്കെട്ടായി 
നാമിനി പോരാടുമത് നിശ്ചയം
ആവില്ല ഭൂമിയെ ഇങ്ങനെ നോവിക്കാൻ 
നമ്മൾ മുന്നിട്ടിറങ്ങണം 
കാവിയുടുത്തവർ കാക്കിയുടുത്തവർ 
വെള്ളയുടുത്തവർ എന്നല്ല 
സിരകളിൽ ഒഴുകുന്ന രക്തതിനു നിറം 
എവർക്കുമൊന്നെന്നറിയണം 
രോഗം വരുന്നത് ചിലവർക്കല്ല എവർക്കുമെന്നറിയണം 
കൊറോണയെ നേരിടുന്നതിനായി നമ്മൾ 
ആതുരസേവകരെയനുസരിക്കണം 
വീട്ടിൽ ഇരിക്കുന്ന നാളുകൾ നമ്മൾ 
വെറുതെയിരിക്കരുതെന്നറിയണം 
നിർദ്ദേശതത്വങ്ങൾ പാലിക്കപ്പെടണം 
നമ്മുടെ മനമൊന്നെന്ന് ലോകമറിയണം 
ഒറ്റക്കിറങ്ങൂ നിങ്ങളി പാവന -
ഭൂമിയെ നേരിട്ട് കാണു 
ശ്വസിക്കൂ അവളേകും ജീവവായു 
ഉള്ളം തുറന്നു ചിരിക്കൂ 
പ്രാർത്ഥന വേണം നമ്മുടെ സഹോദരർക്കാണ് 
  വേദനകൾ രോഗവും എന്നറിയേണം നാം
 

അശ്വതി ബിജു
9എ ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത