നന്മയെ മറന്നൊരീയുലകത്തിനായ് കാലം നൽകിയ വിധിയാണ് നീ കൊറോണ വാളെടുത്താലവൻ വാളിനാലെന്നതും കാണിച്ചുതന്നതും നീ വ്യാധിയേ കൊലമാരിയായ് പെയ്‌തിറങ്ങി മനുജനോയീ ദുരിതപ്പെയ്ത്തിനിരയായി മാറി ഇനിയെത്ര കാതം തുഴയണം നമ്മളീ ദുരിതത്തീക്കടൽ താണ്ടുവാനായി അണയാത്ത കനലിന്റെ അഴലൂതിക്കുഴയുന്നു സപ്തഗിരി നിരകളും സാനുക്കളും വസുധയോ തളരുന്നു തൻ പ്രിയ കിടാങ്ങൾ തൻ ചുടലപ്പറമ്പായി തനു മുഴുവൻ ലോകം നടുങ്ങുന്നു സൂഷ്മാണു നിന്റെ രൂക്ഷമാം വേട്ട തുടരുന്നു നീ പൂജകളില്ല നമസ്കാരമില്ല കുർബ്ബാനയില്ലാതെ ഈശ്വരന്മാർ തുണയായി കരുണയായി ഒപ്പമുണ്ടല്ലോ വെള്ളയുടുപ്പിട്ട മാലാഖമാർ മനസ്സുകളൊന്നായ് കാക്കണം നമ്മുടെ വസുധയെ, ശരീരങ്ങളേറെ അകലണം അതിനായി ആപത്തിൽ രക്ഷകരാവുന്നവരത്രേ ദേവകൾ, മറക്കില്ലൊരിക്കലും കരുതലിൻ പുഞ്ചിരിത്തെല്ലോലും മുഖവുമായ് അവിശ്രമം പോരാടും നവയുഗ പോരാളികളെ .